യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ ഡോക്ടര്‍ മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് യൂണിറ്റ് സമ്മേളനം നടത്തി

മേപ്പാടി: യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍(യുഎന്‍എ) ഡോക്ടര്‍ മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് യൂണിറ്റ് സമ്മേളനം നടത്തി.യൂണിറ്റ് പ്രസിഡന്റ് ലിജോ ജോസ് അധ്യക്ഷത വഹിച്ച സമ്മേളനം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം അഭിലാഷ്.ടി തെന്നാട്ടില്‍ ഉദ്ഘാടനം ചെയ്തു. സനീഷ, റിയ,ജിനേഷ്, അല്‍ക്ക,ജോസ്, ജാന്‍സി എന്നിവര്‍ പ്രസംഗിച്ചു. അംഗത്വ കാര്‍ഡുകള്‍ വിതരണം ചെയ്തു.നവംബറില്‍ തൃശൂരില്‍ നടക്കുവാന്‍ പോകുന്ന സംസ്ഥാനതല സമരപ്രഖ്യാപനത്തിലും മഹാറാലിയിലും 300 പേരെ പങ്കെടുപ്പിക്കുവാന്‍ സമ്മേളനം തീരുമാനിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍