മുഖ്യമന്ത്രിക്ക് കത്തയച്ചു; കുടകിലെ മരണങ്ങള്‍ പ്രത്യേക സംഘത്തെ കൊണ്ട് അന്വേഷിപ്പിക്കണം: സി കെ ശശീന്ദ്രന്‍

കല്‍പ്പറ്റ:കര്‍ണാടകയിലെ കുടക് ജില്ലയിലെ തോട്ടങ്ങളില്‍ പണിക്കായി കൊണ്ടുപോയ വയനാട്ടിലെ ആദിവാസികളുടെ ദുരൂഹമരണങ്ങളും തൊഴില്‍ ചൂഷണവും പ്രത്യേക സംഘത്തെകൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ആദിവാസി ഭൂസമര സഹായ സമിതി കണ്‍വീനര്‍ സി കെ ശശീന്ദ്രന്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു. ദൂരൂഹ സാഹചര്യത്തില്‍ മരിക്കുന്ന ആദിവാസികളുടെ എണ്ണം ഏറുകയാണെന്നും സ്ത്രീകളുള്‍പ്പെടെയുള്ളവര്‍ കടുത്ത ചൂഷണമാണ് നേരിടുന്നതെന്നും കത്തില്‍ പറഞ്ഞിട്ടുണ്ട്. അഞ്ച് വര്‍ഷത്തിനിടെ 13 പേരാണ് മരിച്ചത്. ഒന്നിലും കൃത്യമായ അന്വേഷണമോ, നടപടികളോ ഇല്ല.ആദിവാസികളെ ഇതരസംസ്ഥാനങ്ങളില്‍ ജോലിക്ക് കൊണ്ടുപോകുമ്പോള്‍ പാലിക്കേണ്ട നടപടികള്‍ സംബന്ധിച്ച് 2008ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ നിശ്ചയിച്ചിരുന്നു. ഊരുമൂപ്പന്‍, എസ്ടി പ്രൊമോട്ടര്‍, ടിഡിഒ, പൊലീസ് എന്നിവരെ വിവരം അറിയിക്കണം. തൊഴില്‍ ദിനങ്ങള്‍, വേതനം എന്നിവ സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ നല്‍കണം. അതിര്‍ത്തികടക്കുന്ന വാഹനങ്ങളെയും അതിലെ തൊഴിലാളികളെയും കുറിച്ചുള്ള കണക്കുകള്‍ സൂക്ഷിക്കണം. തുടങ്ങിയ നിര്‍ദേശങ്ങളാണ് നല്‍കിയത്. എന്നാല്‍ ഇവ പാലിക്കപ്പെടുന്നില്ല.
കാപ്പി പറിക്കാനായി കുടകില്‍കൊണ്ടുപോയ പനമരം പരക്കുനി കോളനിയിലെ സന്ധ്യയെ ക്രൂരമായി മര്‍ദിച്ച പനമരം സ്വദേശികളായ പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
സന്ധ്യയെ സി കെ ശശീന്ദ്രനും എകെഎസ് നേതാക്കളും വീട്ടില്‍ സന്ദര്‍ശിച്ചു. എകെഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് സീതാ ബാലന്‍, പനമരം ഏരിയാ സെക്രട്ടറി പി സി രാമചന്ദ്രന്‍, പഞ്ചായത്ത് അംഗം സി വി അജിത് എന്നിവരും ഒപ്പമുണ്ടായിരുന്നു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍