വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റ് ജില്ല ഭാരവാഹികളെ തിരഞ്ഞെടുത്തു

കല്‍പ്പറ്റ: വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റ് വയനാട്ജില്ല പ്രസിഡന്റായി പി. ഷമീമയും ജനറല്‍ സെക്രട്ടറിയായി പി.ഹസീനയും തെരെഞ്ഞെടുത്തു. പി.എം. അന്‍സിറ, കെ. ഹുസ്‌ന, എ.കെ. ജമീല, പി.കെ. മുബീന, പി. നജ്മ സലീം, പി.കെ. സക്കീന, ശര്‍ബിന ഫൈസല്‍, സി.കെ. സുല്‍ഫിയ, കെ. ഉഷ എന്നിവരാണ് കമ്മിറ്റി അംഗങ്ങള്‍. സംസ്ഥാന ജനറല്‍ സെക്രട്ടറി ചന്ദ്രിക കൊയിലാണ്ടി കന്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം കെ.പി. സല്‍വ തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി. ജില്ല പ്രസിഡന്റ് ഷമീമ അധ്യക്ഷത വഹിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടി ജില്ല കമ്മിറ്റി അംഗം പി. മാജിദ ജില്ല കമ്മിറ്റി അംഗം ഷര്‍ബിന ഫൈസല്‍, ജില്ല വരണാധികാരി ഹസീന എന്നിവര്‍ സംസാരിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍