ചീയമ്പം മോര്‍ ബസേലിയോസ് ദേവാലയത്തില്‍ പ്രധാന തിരുനാള്‍ നാളെ മുതല്‍

പുല്‍പ്പള്ളി: മലബാറിന്റെ കോതമംഗലം എന്നറിയപ്പെടുന്ന സര്‍വ്വ മത തീര്‍ത്ഥാടന കേന്ദ്രമായ ചീയമ്പം മോര്‍ ബസേലിയോസ് യാക്കോബായ സുറിയാനി പള്ളിയില്‍ യല്‍ദോ മോര്‍ ബസോ ലിയോസ് ബാവയുടെ 338-ാമത് ഓര്‍മ്മപ്പെരുന്നാളിന്റെ പ്രധാന ദിനങ്ങള്‍ ഒക്ടോബര്‍ 1 മുതല്‍ 3 വരെ . ഞായറാഴ്ച രാവിലെ 7 മണിക്ക് പ്രഭാത പ്രാര്‍ത്ഥന, 8ന് വിശുദ്ധ കുര്‍ബ്ബാന മദ്ധ്യസ്ഥ പ്രാര്‍ത്ഥന, 10.30 ന് പ്രസംഗം 10.30 ന് രക്തദാനം ജില്ലാതല ഉദ്ഘാടന സമ്മേളനം 11 ന് മെഡിക്കല്‍ ക്യാമ്പ് 1.30 ന് മലബാര്‍ ഭദ്രാസന യുവജനസംഗമം 7 ന് സന്ധ്യ പ്രാര്‍ത്ഥന 8 ന് പ്രസംഗം പരിശുദ്ധ ബാവാ യോടുള്ള പ്രത്യേക മദ്ധ്യസ്ഥ പ്രാര്‍ത്ഥന 8.30 ന് ആശീര്‍വ്വാദം എന്നിവ നടക്കും.
ഒക്ടോബര്‍ 2 ന് രാവിലെ 7.30 ന് പ്രഭാത പ്രാര്‍ത്ഥന 8.15ന് വടക്കന്‍മേഖല തീര്‍ത്ഥാടകര്‍ക്ക് സ്വികരണം 8.30 ന് വിശുദ്ധ മൂന്നിന്‍മേല്‍ കുര്‍ബ്ബാന അഭിവന്ദ്യ മാത്യുസ് മോര്‍ തിമോത്തിയോസ് മെത്രപ്പോലിത്ത കാര്‍മ്മികത്വം വഹിക്കും 11 ന് നേര്‍ച്ചഭക്ഷണം 11.30ന് പൊതുസമ്മേളനം ,ചാരിറ്റി ഫണ്ട് വിതരണം, ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കല്‍, വിവിധ തലങ്ങളില്‍ നേട്ടം കൈവരിച്ച വ്യക്തികളെ ആദരിക്കല്‍, 1 മണിക്ക് എക്യുമെനിക്കല്‍ സംഗീത മല്‍സരം, സുവിശേഷ ഗാന മത്സരം, സമാപന സമ്മേളനം, സമ്മാനദാനം 7 മണിക്ക് സന്ധ്യ പ്രാര്‍ത്ഥന, പ്രസംഗം പരിശുദ്ധ ബാവാ യോടുള്ള പ്രത്യേക മദ്ധ്യസ്ഥ പ്രാര്‍ത്ഥന 8.15ന് ആഘോഷമായ പെരുന്നാള്‍ റാസ, 9.30 ന് ആശീര്‍വ്വാദം, ഒക്ടോബര്‍ 3ന് രാവിലെ 7.30 ന് പ്രഭാത പ്രാര്‍ത്ഥന 8.15ന് തെക്കന്‍ മേഖല തീര്‍ത്ഥാടകര്‍ക്ക് സ്വീകരണം,8 30 ന് വിശുദ്ധ മൂന്നിന്‍മേല്‍ കുര്‍ബ്ബാന അഭിവന്ദ്യ മാത്യൂസ് മോര്‍ അഫ്രേം മെത്രാപ്പോലീത്ത കാര്‍മ്മികത്വം വഹിക്കും 10.30 ന് പെരുന്നാള്‍ ഏറ്റു കഴിക്കുന്ന സകലര്‍ക്കുമായി വിശുദ്ധ ദൈവമാതാവിനോടും പരിശുദ്ധ യല്‍ദോ മോര്‍ ബസേലിയോസ് ബാവായോടുമുള്ള പ്രത്യേക മദ്ധ്യസ്ഥ പ്രാര്‍ത്ഥന 11 ന് പ്രസംഗം 12 30 ന് ആഘോഷപൂര്‍വ്വമായ പെരുന്നാള്‍ റാസ, 1.10 ന് ആശീര്‍വാദം 1.15 ന് സൗഖ്യദായകമായ പാച്ചേര്‍ നേര്‍ച്ച, 2 ന് ലേലം 3 ന് കൊടിതാഴ്ത്തല്‍ നടക്കുമെന്ന് ഭാരവാഹികളായ ഫാ.മത്തായിക്കൂഞ്ഞ് ചാത്തനാട്ടുകൂടി, സെക്രട്ടറി പി.വൈ യല്‍ദോസ് പരത്തു വയലില്‍ ട്രസ്റ്റി തങ്കച്ചന്‍ പുഞ്ചായിക്കരോട്ട്, പബ്ലിസിറ്റി കണ്‍വീനര്‍ റെജി ആയത്തുകുടിയില്‍, ടി.എം പൗലോസ് തോട്ടത്തില്‍ എന്നിവര്‍ അറിയിച്ചു


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍