വെണ്‍മണിയില്‍ ചരക്ക് ലോറി നിയന്ത്രണംവിട്ടു മറിഞ്ഞു; ഡ്രൈവര്‍ക്ക് നിസാര പരിക്ക്; കണ്ണോത്ത് മല അപകട സ്ഥലത്തിന് സമീപമാണ് സംഭവം
വെണ്‍മണി: തവിഞ്ഞാല്‍ 43 വാളാട് റോഡില്‍ വെണ്‍മണി പോസ്റ്റ് ഓഫീസിന് സമീപം എസ് എന്‍ ഡി പി മന്ദിരത്തിന് മുന്നില്‍ വലിയ ചരക്ക് ലോറി നിയന്ത്രണം വിട്ട് റോഡരികിലേക്ക് മറിഞ്ഞു. തമിഴ്‌നാട്ടില്‍ നിന്നും വാളാടുള്ള കെ എസ് ടി പി പ്ലാന്റിലേക്ക് സിമന്റ് കൊണ്ടുവന്ന വാഹനമാണ് ഇന്ന് രാവിലെ ഏഴ് മണിയോടെ അപകടത്തില്‍ പെട്ടത്. നിസാര പരിക്കേറ്റ ലോറി ഡ്രൈവര്‍ മണ്ണാര്‍ക്കാട് സ്വദേശി ബഷീറിനെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇദ്ദേഹം മാത്രമാണ് വാഹനത്തിലുണ്ടായിരുന്നത്. റോഡിന്റെ അശാസ്ത്രീയ നിര്‍മ്മാണവും, സംരക്ഷണ സംവിധാനങ്ങളുടെ അഭാവവുമാണ് അപകടത്തിനിടയാക്കിയതെന്ന് നാട്ടുകാര്‍ പറയുന്നു. വളവും, കുത്തനെയുള്ള ഇറക്കവുമായ ഇവിടെ ഇതിനകം തന്നെ നിരവധി അപകടങ്ങള്‍ നടന്നിട്ടുണ്ട്. ഇതില്‍ ഒരാളുടെ ജീവനും നഷ്ടമായിരുന്നു. ഇതിന് സമീപമായിരുന്നു ജീപ്പ് അപകടത്തില്‍ 9 പേര്‍ മരിച്ചതെന്നും അടിയന്തിരമായി സംരക്ഷണ മതിലും, മുന്നറിയിപ്പ് ബോര്‍ഡുകളും ഉള്‍പ്പെടെയുള്ള സുരക്ഷാ സംവിധാനമൊരുക്കണമെന്നും നാട്ടുകാര്‍ പറഞ്ഞു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍