OPEN NEWSER

Tuesday 14. Jul 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

യു.എ.ഇ ലെ ഹൗസ്‌മെയ്ഡുകള്‍ക്ക് വയനാട്ടുകാരന്റെ ഓണ സമ്മാനം

  • Pravasi
22 Sep 2023

 

യു.എ.ഇ:വീട്ടുജോലിക്കാരി ആയതുകൊണ്ട്മാത്രം പ്രവാസ ലോകത്തിന്റെ അകത്തളങ്ങളില്‍ ആഘോഷങ്ങള്‍ നിഷേധിക്കപെട്ട് കഴിഞ്ഞിരുന്ന വനിതകള്‍ക്കായി യു.എ.ഇ ലെ സാമൂഹിക പ്രവര്‍ത്തകനും വയനാട് പ്രവാസി വെല്‍ഫെയര്‍ അസോസിയേഷന്‍ ചെയര്‍മാനുമായ നവാസ് മാനന്തവാടി ഓണാഘോഷം സംഘടിപ്പിച്ചു.  ചടങ്ങില്‍ 24 ന്യൂസ് ചീഫ് എഡിറ്റര്‍ സമീര്‍ കല്ലറയും ഭാര്യ ഷാക്കിറ യും ചേര്‍ന്ന്  കൂട്ടായ്മയുടെ ലോഗോ  പ്രകാശനം നടത്തി.കൂട്ടായ്മയിലെ അംഗങ്ങളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറിയ ചടങ്ങില്‍ സോഷ്യല്‍ മീഡിയ താരങ്ങളായ ഷാന്‍ മുഹമ്മദ്, ഷിബിലി, അനസ്, അഷ്‌റഫ് ആബിദ്, അഫ്സല്‍, റിയാലിറ്റി ഷോ താരവും ആല്‍ബം പിന്നണി ഗായകരുമായ ഷാജി, വിമല്‍, കോമഡി ഉത്സവം കണ്ടസ്റ്റന്റായ മിമിക്രി താരം അന്‍ഷാദ്, ഷാഫി, എന്നിവര്‍ മുഖ്യതിഥികള്‍ ആയിരുന്നു.  

ചടങ്ങില്‍ പങ്കെടുത്ത എല്ലാവര്‍ക്കും വയനാട് പ്രവാസി വെല്‍ഫെയര്‍ അസോസിയേഷനും അഹല്യ ഹോസ്പിറ്റല്‍ ഗ്രൂപ്പും സംയുക്തമായി മെഡിക്കല്‍ പ്രിവിലേജ് കാര്‍ഡും വിതരണം ചെയ്തു. അംഗങ്ങളുടെ ജീവിതാനുഭവങ്ങള്‍ പാരസ്പരം പങ്കുവെച്ചത് ചടങ്ങില്‍ നൊമ്പരമുണര്‍ത്തി.  പ്രയാസങ്ങളും ഒറ്റപ്പെടലും നിറഞ്ഞ പ്രവാസ ജീവിതത്തില്‍ ഈ ഓണാഘോഷം വേറിട്ട അനുഭവമായി എന്ന് പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു..

 

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ദ്വാരകയില്‍ പരസ്യ മദ്യപാനവും നഗ്‌നനതാ പ്രദര്‍ശനവും: വിദ്യാര്‍ത്ഥികളും വ്യാപാരികളും ദുരിതത്തില്‍
  • കുടുംബശ്രീ ലോകോത്തര വിപണികള്‍ക്കൊപ്പം അഭിവൃദ്ധിപ്പെട്ടു: മന്ത്രി കെ.എം ഷാജി
  • കെഎസ്ആര്‍ടിസിയിലെ 'ഫ്രീ' യാത്ര; തേങ്ങയും വെളിച്ചെണ്ണയും വാങ്ങാന്‍ വയനാട്ടില്‍ നിന്നും കുറ്റിയാടിയിലേക്ക് വണ്ടി കയറി വീട്ടമ്മമാര്‍!
  • സംസ്ഥാനത്ത് കാലവര്‍ഷം ദുര്‍ബലമാകുന്നു; ഇന്ന് ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ല
  • കടമാന്‍തോട് പദ്ധതി യാഥാര്‍ത്ഥ്യമാക്കണം: കര്‍ഷകസംഘം
  • കള്ളാടി മണ്ണിടിച്ചില്‍;അപകട മേഖലയിലെ മണ്ണ് മൂന്ന് ദിവസത്തിനകം മാറ്റാന്‍ കമ്പനിക്ക് നിര്‍ദ്ദേശം നല്‍കി : മന്ത്രി ടി സിദ്ദീഖ്
  • പോലീസിന്റെ കോമ്പിങ് ഓപ്പറേഷന്‍; ആറു മണിക്കൂറില്‍ വയനാട്ടില്‍ രജിസ്റ്റര്‍ ചെയ്തത് 117 കേസുകള്‍; 3 പിടികിട്ടാപ്പുള്ളികളും, 22 വാറണ്ട് കേസ് പ്രതികളും അറസ്റ്റില്‍
  • ഓണവിപണി കീഴടക്കാന്‍ കുടുംബശ്രീ;കുടുംബശ്രീയുടേത് മാതൃകാപരമായ പ്രവര്‍ത്തനം: മന്ത്രി അഡ്വ. ടി. സിദ്ദീഖ്
  • കള്ളാടി മണ്ണിടിച്ചില്‍: ഒരു മൃതദേഹം കൂടി കണ്ടെത്തി; മരണം എട്ടായി
  • കള്ളാടി മണ്ണിടിച്ചില്‍: ഒരു മൃതദേഹം കൂടി കണ്ടെത്തി; മരണം എട്ടായി
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show