മുജാഹിദ് സംസ്ഥാന സമ്മേളനം; സാമൂഹ്യ ബോധനം സംഘടിപ്പിക്കും

കല്‍പ്പറ്റ: വിശ്വമാനവികതയ്ക്ക് വേദ വെളിച്ചം എന്ന പ്രമേയത്തില്‍ 2024 ജനുവരിയില്‍ കരിപ്പൂരില്‍ വച്ച് നടക്കുന്ന മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കെഎന്‍എം മര്‍കസുദ്ദഅ് വയനാട് ജില്ലാസമിതി പിണങ്ങോട് വെച്ച് സാമൂഹ്യബോധനം പരിപാടി സംഘടിപ്പിക്കും. മുഹമ്മദ് നബി പഴഞ്ചനല്ല ആധുനികതയുടെയും പ്രവാചകനാണ് ' എന്ന പ്രമേയത്തില്‍ നടത്തുന്ന പരിപാടിയില്‍ യുക്തിവാദം വിട്ട് മത വിശ്വാസം സ്വീകരിച്ച മുന്‍ യുക്തിവാദി നേതാവ് പി എം അയ്യൂബ് മൗലവി മുഖ്യപ്രഭാഷണം നടത്തും. ഡോക്ടര്‍ ജമാലുദ്ദീന്‍ ഫാറൂഖി ഉദ്ഘാടനം ചെയ്യും. കെ.എം സൈദലവി, അലി മദനി മൊറയൂര്‍, അബ്ദുസലീം മേപ്പാടി, ഡോ.റഫീഖ് ഫൈസി എന്നിവര്‍ പങ്കെടുക്കും.
ജില്ലാ പ്രസിഡണ്ട് എസ് അബ്ദുസലീം അധ്യക്ഷനായിരുന്നു.അബ്ദുല്‍ ജലീല്‍ മദനി, അബ്ദുസ്സലാം മുട്ടില്‍ , സിദ്ധീഖ് കല്‍പ്പറ്റ , ബഷീര്‍ സ്വലാഹി , ഷരീഫ് കാക്കവയല്‍ , സുബൈദ കല്‍പ്പറ്റ, ഹലീമ പിണങ്ങോട്, മഷ്ഹൂദ് മേപ്പാടി ,ജസീല്‍ കുട്ടമംഗലം, സജ്ജാദ് ,മുഫ് ലിഹ് കെ , ഫൗസിയ എം സീനത്ത് കെ എന്നിവര്‍ പ്രസംഗിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍