ഓസോണ്‍ ദിനാചരണം ;പ്രശ്‌നോത്തരി, സംവാദം നടത്തി

ബത്തേരി: സുല്‍ത്താന്‍ ബത്തേരി ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിഎച്ച്എസ്ഇ വിഭാഗം എന്‍.എസ്.എസിന്റെ നേതൃത്വത്തില്‍ സീഡ് ക്ലബ്ബ്, ഇക്കോ ക്ലബ്ബ് എന്നീ യൂണിറ്റുകളുമായി സഹകരിച്ച്, ഓസോണ്‍ ദിനാചരണത്തിന്റെ ഭാഗമായി ' ഓസോണ്‍ ഓര്‍മ്മപ്പെടുത്തുന്നത്'എന്ന വിഷയത്തെ അടിസ്ഥാനമാക്കി 'പ്രശ്‌നോത്തരി, സംവാദം ' എന്നിവ സംഘടിപ്പിച്ചു. ഒയിസ്‌ക സിഎഫ്പി കോഡിനേറ്റര്‍ ഷാജന്‍ സെബാസ്റ്റ്യന്‍ സംവാദത്തിന് നേതൃത്വം നല്‍കി. പ്രശ്‌നോത്തരി മത്സരത്തില്‍ നയന വി.ജെ ഒന്നാം സ്ഥാനവും മീനാക്ഷി സി.എസ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.പ്രിന്‍സിപ്പാള്‍ ദിലിന്‍ സത്യനാഥ്, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ജാസ്മിന്‍ തോമസ്. സീഡ് ക്ലബ്ബ് കോഡിനേറ്റര്‍ മുജീബ് വി ,ഇക്കോ ക്ലബ്ബ് കോഡിനേറ്റര്‍ മിന്നു ബാബു, ആജ്ഞലീന സാബു ,അക്ഷയ് അനുരാജ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍