പുഴയരികില്‍ അറവ് മാലിന്യം തള്ളിയ നിലയില്‍ കണ്ടെത്തി

മാനന്തവാടി: മാനന്തവാടി കബനി പുഴയരികിലായി അറവ് മാലിന്യം തള്ളി. മാനന്തവാടി ഗവ.ഹൈസ്‌കൂളിന് സമീപമാണ് സംഭവം. പോത്തിന്റേതെന്ന് തോന്നുന്ന അറവ് മാലിന്യമാണ് പുഴയരികിലായി തള്ളിയിരിക്കുന്നത്. ഇന്നലെ രാത്രിയിലാണ് സംഭവമെന്നാണ് സൂചന. പരിസരത്ത് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ നോക്കിയപ്പോഴാണ് മാലിന്യം കണ്ടത്. പുഴയിലേക്ക് തള്ളിയ മാലിന്യം പുഴയരികിലെ കുറ്റിക്കാട്ടില്‍ തട്ടിനിന്നതാകാനാണ് സാധ്യത്. മാനന്തവാടി ഗവ.ഹൈസ്‌കൂളിലേക്കും മറ്റും പോകുന്ന വിദ്യാര്‍ത്ഥികള്‍ക്കും നാട്ടുകാര്‍ക്കും ഇത് ഏറെ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. കൂടാതെ മലയോര ഹൈവേ നിര്‍മ്മാണ പ്രവര്‍ത്തി നടക്കുന്നതിനോട് ചേര്‍ന്നായതിനാല്‍ തൊഴിലാളികള്‍ക്കും ഏറെ ദുരിതമാണ് അനുഭവിക്കേണ്ടിവരുന്നത്. നഗരസഭ അധികൃതര്‍ കൃത്യമായി ഇക്കാര്യത്തില്‍ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍