കുരങ്ങന്‍ എട്ടിന്റെ പണി കൊടുത്തു; യുവാവിന്റെ ഐ ഫോണ്‍ കൊക്കയിലേക്കെറിഞ്ഞു; അഗ്‌നി ശമന സേന ഫോണ്‍ കണ്ടെടുത്ത് നല്‍കി

കല്‍പ്പറ്റ: കോഴിക്കോട് നിന്നും വയനാട്ടിലേക്ക് വരുകയായിരുന്ന സഞ്ചാരിക്ക് എട്ടിന്റെ പണി കൊടുത്ത് കുട്ടിക്കുരങ്ങന്റെ കുസൃതി. വയനാട് ചുരം വ്യൂ പോയിന്റില്‍ കാഴ്ച കാണാനായി ജീപ്പ് നിര്‍ത്തിയിറങ്ങിയ സഞ്ചാരിയുടെ 75000 രൂപ വിലമതിക്കുന്ന ഐ ഫോണ്‍ ജീപ്പില്‍ നിന്നുമെടുത്ത കുരങ്ങന്‍ കൊക്കയിലേക്ക് എറിയുകയായിരുന്നു. പെരുമണ്ണ സ്വദേശി പിലാത്തോട്ടത്തില്‍ ജാസിം എന്നയാളുടേതായിരുന്നു ഫോണ്‍. തിരിച്ചെടുക്കാന്‍ യാതൊരു നിര്‍വ്വാഹവുമില്ലാത്ത സാഹചര്യത്തില്‍ ജാസിം കല്‍പ്പറ്റ അഗ്‌നി ശമന സേനയെ വിവരമറിയിക്കുകയായിരുന്നു. ഉടനെ സ്ഥലത്ത് എത്തിയ സേന കൊക്കയില്‍ ഇറങ്ങി ഫോണ്‍ കണ്ടെടുത്ത് ഉടമസ്ഥന് കൈമാറി .അസി.സ്റ്റേഷന്‍ഓഫീസര്‍ (ഗ്രേഡ്) അനില്‍ പി.എം ,ഫയര്‍മാന്‍മാരായ എന്‍ എസ്അനൂപ്, എം പി ധനീഷ്‌കുമാര്‍, ജിതിന്‍ കുമാര്‍, ബി ഷറഫുദീന്‍ , ഹോം ഗാര്‍ഡ് കെ ബി പ്രജീഷ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍