വെള്ളമുണ്ടയില്‍ ജീപ്പ് തട്ടി മൂന്നര വയസുകാരി മരിച്ചു

വെള്ളമുണ്ട മാങ്ങോട് റൂട്ടില്‍ മടത്തും കുനിക്ക് സമീപം വെച്ച് ജീപ്പ്തട്ടി ്മൂന്നരവയസുകാരി മരിച്ചു. വെള്ളമുണ്ട മടത്തില്‍ ഇസ്മായിലിന്റെയും, കമ്പ റെയ്ഹാനത്തിന്റേയും മകള്‍ അന്‍ഫ മറിയം ആണ് മരിച്ചത്. ഇന്ന് വൈകീട്ട് നാല് മണിയോടെയായിരുന്നു സംഭവം. ഉടന്‍ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു.വീടിന് സമീപത്തെ റോഡരികിലാണ്ടായിരുന്ന കുട്ടി റോഡിനപ്പുറത്തേക്ക് വരുന്നതിനിടെ ജീപ്പിന്റെ മുന്നിലകപെടുകയുമായിരുന്നുവെന്നാണ് വിവരം. അന്‍ഫയ്ക്ക് രണ്ട് സഹോദരങ്ങളുണ്ട്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍