വെള്ളമുണ്ടയില്‍ ജീപ്പിടിച്ച് മൂന്നരവയസുകാരി മരിച്ചു

വെള്ളമുണ്ട: വെള്ളമുണ്ട മടത്തും കുനി റോഡില്‍ വെച്ച് ജീപ്പിടിച്ച് മൂന്നരവയസുകാരി മരിച്ചു. വെള്ളമുണ്ട മടത്തില്‍ ഇസ്മായിലിന്റെയും റെയ്ഹാനത്തിന്റെയും മകള്‍ അന്‍ഫ മറിയം ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം 4 മണിയോടെ സംഭവം. വീടിന് സമീപത്തെ റോഡ് മുറിച്ച് കടക്കുമ്പോഴാണ് അപകടമെന്നാണ് പ്രാഥമിക വിവരം. ഉടന്‍ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍