നിയന്ത്രണം വിട്ട കാര്‍ റോഡരികിലെ കട തകര്‍ത്ത് വീട്ടുമുറ്റത്തേക്ക് മറിഞ്ഞു

പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ ഞേര്‍ളേരിയില്‍ നിയന്ത്രണം വിട്ട കാര്‍ റോഡരികിലെ കടയിലേക്ക് ഇടിച്ചു കയറിയ ശേഷം സമീപത്തെ വീട്ടുമുറ്റത്തേക്ക് മറിഞ്ഞു. അപകടത്തില്‍ കടയിലുണ്ടായിരുന്ന മുഹമ്മദ് സിനാന്‍ (14) എന്ന കുട്ടിക്ക് പരിക്കേറ്റു. മുഹമ്മദ് സിനാനെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. വെള്ളമുണ്ട സ്വദേശികള്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. കാര്‍ ഭാഗികമായി തകര്‍ന്നെങ്കിലും യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കുത്തനെയുള്ള വളവില്‍ വെച്ച് കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിനിടയാക്കിയതെന്ന് നാട്ടുകാര്‍ പറഞ്ഞു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍