ഗുണ്ടല്‍പേട്ടയില്‍ വാഹനാപകടം പുല്‍പ്പള്ളി സ്വദേശി മരിച്ചു.

പുല്‍പ്പള്ളി: മൈസൂര്‍ -ഗുണ്ടല്‍പേട്ട ദേശീയപാതയില്‍ ഗുണ്ടല്‍പേട്ട പച്ചക്കറി മാര്‍ക്കറ്റിന് സമീപത്തായുണ്ടായ വാഹനാപകടത്തില്‍ പുല്‍പ്പള്ളി സ്വദേശി മരിച്ചു. പുല്‍പ്പള്ളി കുറിച്ചിപറ്റ ചരുവിള പുത്തന്‍വീട്ടില്‍ സുന്ദരേശന്‍ (58) ആണ് മരിച്ചത്. സുന്ദരേശനും കുടുംബാംഗങ്ങളും സഞ്ചരിച്ച കാറും എതിര്‍ ദിശയില്‍ നിന്നെത്തിയ ലോറിയും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. .വാഹനത്തില്‍ സുന്ദരേശന് പുറമേ ഭാര്യ അടക്കം 3 പേര്‍ ഉണ്ടായിരുന്നതായാണ് പ്രാഥമിക വിവരം. ഇവരെ ഗുണ്ടല്‍പേട്ടയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രണ്ടരയോടെയാണ് അപകടം ഉണ്ടായത്