OPEN NEWSER

Tuesday 28. Jul 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

രാഹുല്‍ വീണ്ടും എംപി, ലോക്‌സഭാംഗത്വം പുനഃസ്ഥാപിച്ചു; ഇന്ന് പാര്‍ലമെന്റിലേക്ക് എത്തിയേക്കും

  • National
07 Aug 2023

 

ദില്ലി: രാഹുല്‍ ഗാന്ധി വീണ്ടും എംപി. സുപ്രീം കോടതി നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ രാഹുലിന്റെ ലോക്‌സഭാംഗത്വം പുനഃസ്ഥാപിച്ചു. ഇതുസംബന്ധിച്ച വിജ്ഞാപനം ലോക്‌സഭ പുറത്തിറക്കി. രാഹുല്‍ ഇന്ന് തന്നെ പാര്‍ലമെന്റിലേക്ക് എത്തിയേക്കും. കഴിഞ്ഞ ദിവസമാണ് 'മോദി' പരാമര്‍ശവുമായി ബന്ധപ്പെട്ട കേസില്‍ സൂറത്ത് കോടതി അയോഗ്യനാക്കിയ രാഹുല്‍ ഗാന്ധിയുടെ എംപി സ്ഥാനം പുനസ്ഥാപിക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചത്. സൂറത്ത് കോടതി വിധി വന്ന് 26 മണിക്കൂറിനകം രാഹുലിനെ അയോഗ്യനാക്കിയ സ്പീക്കര്‍ ദിവസങ്ങള്‍ കടന്നിട്ടും എംപി സ്ഥാനം പുനഃസ്ഥാപിക്കുന്നതില്‍ തീരുമാനം എടുക്കാത്തിരുന്നില്ല. ഇതിനെതിരെ കോണ്‍ഗ്രസ് ശക്തമായ പ്രതിഷേധത്തിന് ഒരുങ്ങവേയാണ് തീരുമാനം. 

ലോക്‌സഭാഗത്വം പുനഃസ്ഥാപിച്ചതിനാല്‍ രാഹുലിന് കേന്ദ്ര സര്‍ക്കാരിനെതിരായ അവിശ്വാസപ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കാന്‍ സാധിക്കും. 90 മിനിറ്റാണ് കോണ്‍ഗ്രസിന് അനുവദിച്ചിട്ടുള്ളത്. രാഹുല്‍ പാര്‍ലമെന്റിലേക്ക് എത്തുന്നതോടെ പ്രതിപക്ഷ നിരയില്‍ ആവേശവവും ഊര്‍ജവും കൂടും. രാഹുലിന്റെ എംപി സ്ഥാനം പുനഃസ്ഥാപിച്ച നടപടിയെ മധുര വിതരണത്തോടെയാണ് 'ഇന്ത്യാ സഖ്യ'വും ആഘോഷിച്ചത്. 

 

 

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • പൊന്‍കുഴി ക്ഷേത്രം കര്‍ക്കിടക വാവ് ബലി: അവലോകന യോഗം ചേര്‍ന്നു
  • ബൈക്ക് അപകടത്തില്‍ വെസ്റ്റ് ബംഗാള്‍ സ്വദേശിയായ യുവാവ് മരിച്ചു.
  • കാലാവസ്ഥാധിഷ്ഠിത വിള ഇന്‍ഷൂറന്‍സ് പദ്ധതി; ജൂലായ് 31 നകം രജിസ്റ്റര്‍ ചെയ്യണം
  • വയനാട് ജില്ലാതല ഡെങ്കിവിരുദ്ധ മാസാചരണത്തിന് ബത്തേരിയില്‍ തുടക്കം
  • ദുരന്തബാധിതര്‍ക്ക് രണ്ട് ലക്ഷം രൂപ വീതം നല്‍കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചുവരുകയാണ്്: മന്ത്രി ടി.സിദ്ദിഖ്
  • തമിഴ്‌നാട് അതിര്‍ത്തിയില്‍ പോലീസിന്റെ വന്‍ രാസലഹരി വേട്ട; വാണിജ്യ അളവില്‍ എം.ഡി.എം.എ കടത്താന്‍ ശ്രമിച്ച ബൈക്ക് യാത്രികന്‍ പിടിയില്‍; 124.39 ഗ്രാം എം.ഡി.എം.എയുമായി പിടിയിലായത് അന്തര്‍ സംസ്ഥാന ലഹരിക്കടത
  • ലേണേഴ്‌സ് ഇനി ഫോണിലൂടെയും !!
  • കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ കൂട്ടിയിടിച്ചു; നിരവധി പേര്‍ക്ക് പരിക്ക്
  • വൈദ്യുതി പ്രതിസന്ധി പരിഹരിക്കാതെ സര്‍ക്കാര്‍ ഇരുട്ടടിക്കെതിരെ പ്രതിഷേധ വെളിച്ചവുമായി സിപിഐഎം
  • കെട്ടിടമില്ല, പുതിയ ബാച്ചിന് ക്ലാസ് മുറിയുമില്ല; റൂസ കോളേജിനോടുള്ള സര്‍ക്കാര്‍ അനാസ്ഥ അവസാനിപ്പിക്കണം: യങ് ഡെമോക്രാറ്റ്‌സ്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show