പാല്‍ച്ചുരത്തില്‍ വീണ്ടം ലോറി അപകടം; നിയന്ത്രണം വിട്ട ലോറി കാനയിലേക്ക് മറിഞ്ഞു

പാല്‍ച്ചുരം: കൊട്ടിയൂര്‍ പാല്‍ച്ചുരത്തില്‍ വീണ്ടും ലോറി അപകടം. വയനാട്ടില്‍ നിന്ന് ചരക്കുമായി പോയ ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയാണ് സംഭവം. ബോയ്‌സ് ടൗണ്‍ -അമ്പായത്തോട് ചുരത്തിലെ ആശ്രമം ജങ്ഷന് മുകളിലെ കുത്തനെയുളള ഇറക്കത്തില്‍ വെച്ച് ലോറി റോഡരികിലെ കാനയിലേക്ക് മറിയുകയായിരുന്നു. ആര്‍ക്കും പരിക്കില്ല. കഴിഞ്ഞ ആഴ്ചയും ചുരത്തിലെ ആശ്രമം ജങ്ഷന് സമീപം ചരക്കുമായി വന്ന ലോറി അപകടത്തില്‍പെട്ടിരുന്നു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍