നിയന്ത്രണംവിട്ട കാര്‍ വൈദ്യുതി തൂണില്‍ ഇടിച്ചു മറിഞ്ഞു

കൊടുവള്ളി: കൊടുവള്ളിയില്‍ നിയന്ത്രണം വിട്ട കാര്‍ വൈദ്യുതി തൂണില്‍ ഇടിച്ചു മറിഞ്ഞു. കൊടുവള്ളി പാലക്കുറ്റിയില്‍ രാവിലെ 7 മണിക്കായിരുന്നു അപകടം. ആര്‍ക്കും പരിക്കില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. എയര്‍പോര്‍ട്ടില്‍ ആളെ ഇറക്കി വയനാട്ടിലേക്ക് പോകുകയായിരുന്ന കേണിച്ചിറ സ്വദേശിയുടെ കാറാണ് അപകടത്തില്‍പ്പെട്ടതെന്നാണ് പ്രാഥമിക വിവരം.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍