അടിവാരം വാഹനാപകടം: മരിച്ചവരുടെ എണ്ണം ആറായി; അമിതവേഗതയെന്ന് ദൃക്സാക്ഷികള്‍

കോഴിക്കോട്-മൈസൂര്‍ ദേശീയപാതയില്‍ അടിവാരം കൈതപ്പൊയിലില്‍ സ്വകാര്യബസ്സ്, ജീപ്പ്, കാര്‍ എന്നിവ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരണപ്പെട്ടവരുടെ എണ്ണം ആറായി. രണ്ട് പേര്‍ തല്‍ക്ഷണവും ഒരാള്‍ ആശുപത്രിയിലേക്കുള്ള മാര്‍ഗമധ്യേയും മറ്റ് മൂന്ന് പേര്‍ ആശുപത്രിയിലെത്തിയ ഉടനെയുമാണ് മരിച്ചത്.വടുവന്‍ചാല്‍ പുളിമൂട്ടില്‍ ചിന്നപ്പന്‍-പ്രഭ ദമ്പതികളുടെ മകനായ പ്രമോദ് (30), കൊടുവള്ളി കരുവന്‍പൊയില്‍ വടക്കേകര വീട്ടില്‍ അബ്ദുറഹിമാന്‍, (63), ഭാര്യ സുബൈദ (57) പേരക്കുട്ടികളായ മുഹമ്മദ് നിസാം (8) ആയിഷ നൂഹ (7) ഫാത്തിമ സഹാന (5) എന്നിവരാണ് മരിച്ചത്. കൂടാതെ മറ്റു വാഹനങ്ങളിലെ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. അമിതവേഗതയാണ് അപകടത്തിന് കാരണമായതെന്ന് ദൃക്സാക്ഷികള്‍.വയനാട് വടുവന്‍ ചാലില്‍ കടച്ചിക്കുന്ന് വെളുത്ത പറമ്പത്ത് അബ്ദുള്ളയുടെ വീട്ടില്‍ വിരുന്ന് വന്നതായിരുന്നു മൂത്ത സഹോദരന്‍ അബ്ദുറഹ്മാന്റെ കുടുംബാംഗങ്ങള്‍. താമരശ്ശേരി കരുവംപൊയിലില്‍ സ്ഥിര താമസക്കാരായ ഇവരെ നാട്ടില്‍ കൊണ്ടുവിടാനാണ് അബ്ദുള്ളയുടെ ജീപ്പുമായി പ്രമോദ് പോയത്. തുടര്‍ന്ന് രണ്ടരയോടെ അപകടമുണ്ടായതായുള്ള വാര്‍ത്ത നാട്ടിലെത്തുകയായിരുന്നു.അബ്ദുള്ളയുടെ തന്നെ ഓട്ടോറിക്ഷയില്‍ ്രൈഡവറായിരുന്നു പ്രമോദ്. സനിതയാണ് ഭാര്യ. മൂന്ന് വയസ്സുള്ള ദേവനന്ദ ഏക മകളാണ്.
വാഹനങ്ങളുടെ അമിതവേഗതയാണ് അപകടകാരണമെന്ന് ദൃക്സാക്ഷികള്‍ പറയുന്നുണ്ട്. ജീപ്പ് മറ്റ് വാഹനങ്ങളെ മറികടക്കാന്‍ ശ്രമിക്കവെയാമ് അപകടമുണ്ടായതെന്നും, അതല്ല, ബസ്സ് നിയന്ത്രണംവിട്ട് ജീപ്പിലിടിക്കുകയായിരുന്നൂവെന്നും പറയപ്പെടുന്നുണ്ട്. എന്തായാലും വാഹനങ്ങള്‍ അമിത വേഗതയിലായിരുന്നൂവെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍