പുഴയില്‍ കുളിക്കാനിറങ്ങിയ 16 കാരന്‍ മുങ്ങി മരിച്ചു; നാട്ടുകാര്‍ രക്ഷപ്പെടുത്തിയ സുഹൃത്ത് ചികിത്സയില്‍

മാനന്തവാടി: പാണ്ടിക്കടവ് അഗ്രഹാരം പുഴയില്‍ കുളിക്കുന്നതിനിടെ പതിനാറുകാരന്‍ മുങ്ങി മരിച്ചു. പാണ്ടിക്കടവ് മാറത്ത് സിറാജിന്റെ മകന്‍ ആരിഫ് ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് റെസിന്‍ അഹമ്മദിനെ പ്രദേശവാസികള്‍ രക്ഷപ്പെടുത്തി. പാണ്ടിക്കടവ് ചെമ്പ്രങ്കണ്ടി ജലീലിന്റെ മകനായ റെസിന്‍ നിലവില്‍ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. മൂന്നു സുഹൃത്തുക്കള്‍ കൂടി അഗ്രഹാരം തടയണക്ക് സമീപം കുളിക്കുന്നതിനിടെയാണ് അപകടമെന്നാണ് ആദ്യ വിവരം.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍