അവയവദാനത്തിന്റെ മഹത്വം വീണ്ടും..! പുഴയില്‍ വീണ് ഗുരുതരാവസ്ഥയിലായിരുന്ന 16 കാരന്‍ മരിച്ചു; അവയവങ്ങള്‍ ദാനം ചെയ്തു

ചൂരല്‍മല: ചൂരല്‍മല പുഴയില്‍ അകപ്പെട്ട് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശി ഡോണ്‍ ഗ്രേഷ്യസ് ( 16) ഒടുവില്‍ മരണത്തിന് കീഴടങ്ങി. മെയ് 31 ന് നടന്ന അപകടത്തിന് ശേഷം മേപ്പാടി വിംസ് ആശുപത്രിയിലായിരുന്ന ഡോണിന്റെ മസ്തിഷ്‌ക മരണം ഇന്ന് പുലര്‍ച്ചെയോടെ സ്ഥിരീകരിക്കുകയായിരുന്നു. തുടര്‍ന്ന് അവയവ ദാനത്തിന്റെ ഭാഗമായി ഡോണിന്റെ കണ്ണുകള്‍, കരള്‍, വൃക്കകള്‍ എന്നിവ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കും, ആസ്റ്റര്‍ മിംസിലേക്കും മാറ്റി. തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ അവയവങ്ങള്‍ ദാനം ചെയ്യണമെന്ന് ഡോണ്‍ മുന്‍പ് ആഗ്രഹം പ്രകടിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് മാതാപിതാക്കളായ ജോസിന്റേയും, സോഫിയുടേയും നിര്‍ദേശ പ്രകാരം അവയവദാനം നടത്തിയത്. അവയവ ദാനവുമായി ബന്ധപ്പെട്ട് മുന്‍പ് ഒരു പത്രവാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടപ്പോഴാണ് ഡോണ്‍ അവയവദാനത്തിനായി സന്നദ്ധത അറിയിച്ചതെന്ന് മാതാപിതാക്കള്‍ പറയുന്നു.സംസ്ഥാന സര്‍ക്കാരിന്റെ മൃതസഞ്ജീവനിയുടേയും, മിംസ് ടീമിന്റേയും സഹകരണത്തോടെ പുലര്‍ച്ചെ 2.30 നാണ് അവയവങ്ങള്‍ നീക്കം ചെയ്ത് മാറ്റിയത്. ഡോണ്‍ ശ്രേഷ്യസിനോടുള്ള ആദര സൂചകമായി രാവിലെ 10.30 ന് വിംസ് ആശുപത്രി മോര്‍ച്ചറി പരിസരത്ത് പൊതുദര്‍ശനവും സംഘടിപ്പിക്കുന്നുണ്ട്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍