മദ്യലഹരിയില്‍ അയല്‍വാസിയുടെ വീട്ടില്‍ കയറി നഗ്‌നതാപ്രദര്‍ശനം; യുവാവ് അറസ്റ്റില്‍

പടിഞ്ഞാറത്തറ: മദ്യലഹരിയില്‍ അയല്‍വാസിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി നഗ്‌നതാ പ്രദര്‍ശനം നടത്തിയ ആളെ പടിഞ്ഞാറത്തറ പോലീസ് അറസ്റ്റ് ചെയ്തു. കാവു മന്ദം കാലിക്കുനി പുതിയില്ലത്ത് ചന്ദ്രന്‍ (42) നെയാണ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ മുരളീധരനും സംഘവും അറസ്റ്റ് ചെയ്തത്. അയല്‍വാസിയുമായി ഇയ്യാള്‍ വഴി തര്‍ക്കവും മറ്റും ഉണ്ടായിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം വൈകീട്ട് മദ്യ ലഹരിയില്‍ അയല്‍വാസിയുടെ വീട്ടില്‍ കയറി ബഹളം വെക്കുകയും, അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് പരാതി. ഇത് ചോദ്യം ചെയ്ത സ്ത്രീയെ പിടിച്ചു തള്ളുകയും തുടര്‍ന്ന് നഗ്‌നതാ പ്രദര്‍ശനം നടത്തിയെന്നും പരാതിയിലുണ്ട്. വീട്ടുകാര്‍ വീഡിയോ പകര്‍ത്തി തെളിവടക്കം പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാണ്ട് ചെയ്തു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍