മദ്രസയുടെ അകത്തേക്ക് മാന്‍ ഓടിക്കയറി; ആര്‍ക്കും പരിക്കില്ല; മാന്‍ പിന്നീട് ചത്തു

പേരിയ: പേരിയ 36 ലെ ഖുവ്വത്തുല്‍ ഇസ്ലാം സെക്കണ്ടറി മദ്രസയിലേക്കാണ് വലിയ പുളളിമാന്‍ ഓടിക്കയറിയത്. ഇന്ന് രാവിലെ ഏഴരയോടെയാണ് സംഭവം. ധാരാളം കുട്ടികള്‍ പഠനം നടത്തിക്കൊണ്ടിരിക്കുന്നതിനിടെയാണ് മദ്രസക്കുളളിലേക്ക് മാന്‍ ഓടിക്കയറിയത്. തെരുവ് നായകള്‍ ഓടിച്ചതിനെ തുടര്‍ന്നാണ് മാന്‍ ഓടിയതെന്ന് നാട്ടുകാര്‍ പറഞ്ഞു. പരിഭ്രാന്തിയിലായ കുട്ടികള്‍ മറ്റ് വാതിലുകളില്‍ കൂടി ഓടി സുരക്ഷിത സ്ഥാനത്തേക്ക് മാറുകയായിരുന്നു. വിവരമറിഞ്ഞ് ഉടന്‍ തന്നെ വനപാലകര്‍ സ്ഥലത്തെത്തിയെങ്കിലും മാന്‍ പിന്നീട് ചാവുകയും ചെയ്തു. പട്ടിയുടെ കടിയേറ്റതിനെ തുടര്‍ന്നോ മറ്റോ ഉള്ള മുറിവില്‍ നിന്നും ധാരാളം രക്തം മദ്രസയുടെ അകത്തെല്ലാം ചിതറിയ നിലയിലായിരുന്നു. പരിഭ്രാന്തി മൂലമാണ് മാന്‍ ചത്തതെന്നാണ് പ്രാഥമിക നിഗമനമെന്നാണ് വനം വകുപ്പ് പറയുന്നത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍