ചര്‍ച്ച വിജയിച്ചു; സിപിഐ സമരം അവസാനിപ്പിച്ചു.

ബത്തേരി:സിപിഐ ജനകീയ സമതിയുടെ നേതൃത്വത്തില്‍ അമ്പലവയല്‍ ആര്‍എആര്‍എസ് ഫാമിന് മുമ്പില്‍ പത്ത് ദിവസമായി നടക്കുന്ന പ്രതിഷേധ സമരം അവസാനിച്ചു. കൃഷിമന്ത്രി പി.പ്രസാദ്, റവന്യൂ മന്ത്രി കെ രാജന്‍, കേരള അഗ്രികള്‍ച്ചറല്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലാര്‍ ഡോ.ബി അശോക്, രജിസ്ട്രാര്‍ ഡോ. സക്കീര്‍ ഹുസൈന്‍, ഡെപ്യൂട്ടി രജിസ്ട്രാര്‍ മധു സുബ്രമണ്യന്‍, ഡോ.ലത, എസ്എച്ച്എം ഡയറക്ടര്‍ ആരതി എന്നിവരുമായി സിപിഐ വയനാട് ജില്ലാസെക്രട്ടറി ഇ.ജെ ബാബു, ജില്ലാ എക്സിക്യൂട്ടിവ് അംഗം സി.എം സുധീഷ് ബത്തേരി, ജില്ലാ കൗണ്‍സില്‍ അംഗം എം.വിജയലക്ഷ്മി, മണ്ഡലം സെക്രട്ടറി സജി വര്‍ഗ്ഗീസ്, എം.എസ് സാബു, പി.സുബൈദ, കെ.റംഷീന, എന്നിവര്‍ മണ്ണൂത്തി അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്സിറ്റിയില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. അമ്പലവയല്‍ ഫാമില്‍ പുതിയതായി ആരംഭിക്കുന്ന സെന്റര്‍ ഓഫ് എക്സലന്‍സിയില്‍ കോടതി ഉത്തരവ് അനുസരിച്ച് 47 തൊഴിലാളികള്‍ക്ക് ജോലി കൊടുക്കുന്നതിനും ഫാമില്‍ വരുന്ന ഒഴിവിലേക്ക് താല്‍ക്കാലിക തൊഴിലാളികള്‍ക്ക് മുന്‍ഗണന നല്‍കുന്നതിനും ചര്‍ച്ചയില്‍ തിരുമാനമായി.പൂപ്പൊലിയില്‍ നടന്ന അഴിമതി സംബന്ധിച്ച് അന്വേഷണം നടത്തുന്നതിന് യുണിവേഴ്സിറ്റി രജിസ്റ്റര്‍ ഡോ.സക്കീര്‍ ഹുസൈനിനെ മന്ത്രി പി. പ്രസാദ് ചുമതലപ്പെടുത്തി.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍