സി.പി.ഐ.എം പ്രതിഷേധറാലി നടത്തി

പുല്‍പ്പള്ളി: പുല്‍പ്പള്ളി സര്‍വ്വീസ് സഹകരണ ബാങ്കിലെ വായ്പ തട്ടിപ്പിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത രാജേന്ദ്രന്റ മരണത്തിനുത്തരവാദികളായ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുക, രാജേന്ദ്രന്റെയും കുടുംബത്തിന്റെയും തട്ടിപ്പിനിരയായ മറ്റ് കര്‍ഷകരുടെയും ബാധ്യത കോണ്‍ഗ്രസ് ഏറ്റെടുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സി.പിഐ എം വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുല്‍പ്പള്ളി ടൗണില്‍ പ്രതിഷേധ റാലിയും സംഗമവും നടത്തി. സി.പി എം ജനകീയ പ്രക്ഷോഭത്തിന്റെ ഭാഗമായി സി.പിഎം ഓഫീസ് പരിസരത്ത് നിന്നാരംഭിച്ച പ്രതിഷേധറാലി ടൗണ്‍ ചുറ്റി ബസ് സ്റ്റാന്‍ഡ് പരിസരത്ത് സമാപിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിരവധി പ്രവര്‍ത്തകര്‍ റാലിയില്‍ പങ്കെടുത്തു.തുടര്‍ന്ന് പൊതുസമ്മേളനം സി പി എം ജില്ലാ സെക്രട്ടറി പി ഗഗാറിന്‍ ഉദ്ഘാടനം ചെയ്തു.പി.വി സഹദേവന്‍ അദ്ധ്യക്ഷത വഹിച്ചു മുന്‍ എംഎല്‍എ സി.കെ ശശീന്ദ്രന്‍ ,എം എസ് സുരേഷ് ബാബു,എ.വി ജയന്‍, എ എന്‍ പ്രഭാകരന്‍, വി.എന്‍ ബേബി, കെ.റഫീഖ്, രുഗ്മണി സുബ്രമണ്യന്‍, ബീന വിജയന്‍ എന്നിവര്‍ പ്രസംഗിച്ചു


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍