അനധികൃത സ്‌കാനിങ്ങ് സെന്റര്‍ നടപടിയെടുക്കും

കല്‍പ്പറ്റ: വയനാട് ജില്ലയിലെ അനധികൃത സ്‌കാനിങ്ങ് കേന്ദ്രങ്ങള്‍ക്കെതിരെ നടപടിയെടുക്കും. കളക്ട്രേറ്റ് കോണ്‍ഫറണ്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാതല പി.സി.പി.എന്‍.ഡി.ടി ഉപദേശക സമിതി യോഗത്തിലാണ് തീരുമാനം. 4 പുതിയ സ്‌കാനിംഗ് സെന്ററുകള്‍ക്ക് അംഗീകാരം നല്‍കി. ഡെപ്യൂട്ടി കളക്ടര്‍ കെ. അജീഷ് അദ്ധ്യക്ഷത വഹിച്ചു. ഡി.എം.ഒ പി. ദിനീഷ്, ഡോ. ഷിജിന്‍ ജോണ്‍, ഡോ. പി. ചന്ദ്രശേഖരന്‍, ഡോ. നസീറബാനു, ജില്ലാ മാസ്മീഡിയ ഓഫീസര്‍ ഹംസ ഇസ്മാലി തുടങ്ങിയവര്‍ പങ്കെടുത്തു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍