ടെറസില്‍ നിന്നും തുണിയെടുക്കുന്നതിനിടെ യുവതി ഇടിമിന്നലേറ്റ് മരിച്ചു

മേപ്പാടി: വീടിന്റെ ടെറസിന് മുകളില്‍ ഉണങ്ങാനിട്ട തുണിയെടുക്കുന്നതിനിടെ ഇടിമിന്നലേറ്റ് യുവതി മരിച്ചു. മേപ്പാടി കല്ലുമല കൊല്ലിവയല്‍ തച്ചനാടന്‍ മൂപ്പന്‍ കോളനിയില്‍ താമസിക്കുന്ന ശിവദാസന്റെ ഭാര്യ സിനി ( 29 ) യാണ് മരിച്ചത്. വൈകിട്ട് അഞ്ച് മണിയോടെ ഇടിമിന്നലേറ്റ് പരിക്കുപറ്റി കല്‍പ്പറ്റ ലിയോ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരിക്കുകയായിരുന്നു. സിനിക്ക് രണ്ട് കുട്ടികളാണുള്ളത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍