പരിസ്ഥിതി ദിനാഘോഷത്തിന് തുടക്കം കുറിച്ച് മലങ്കര കാത്തലിക്ക് അസോസിയേഷന്‍ ബത്തേരി രൂപത

ബത്തേരി: മലങ്കര കാത്തലിക്ക് അസോസിയേഷന്‍ ബത്തേരി രൂപതയുടെ നേതൃത്വത്തില്‍ നീലഗിരി മേഖലയുടെ ആതിഥേയത്വത്തില്‍ അയ്യന്‍കൊല്ലി ദേവാലയത്തില്‍ വെച്ച് രൂപതാ തല പരിസ്ഥിതി ദിനാചരണവും ഫലവൃക്ഷ തൈ വിതരണവും നടത്തി. മോണ്‍ ജേക്കബ് ഓലിക്കല്‍ പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.റവ.ഫാ. ലൂക്കോസ് പള്ളിപ്പടിഞ്ഞാറ്റേതില്‍, റവ.ഫാ.ജെയിസ് മലേപറമ്പില്‍ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. രൂപതാ പ്രസിഡണ്ട് റോയി കയ്യാലത്ത് അദ്ധ്യക്ഷതവഹിച്ചു. ഫലവൃക്ഷതൈ വിതരണം ഫാ.ജോണ്‍ നിര്‍വ്വഹിച്ചു. മെമ്പര്‍ഷിപ്പ് കൂപ്പണ്‍ വിതരണം ജനറല്‍ സെക്രട്ടറി ഷാജി കൊയിലേരിയും., പ്രവര്‍ത്തന ഫണ്ട് വിതരണം വര്‍ഗ്ഗീസ് പോക്കാട്ടും നിര്‍വ്വഹിച്ചു. നീലഗിരി മേഖലാ പ്രസിഡണ്ട് ഇ.പി.കുര്യാക്കോസ്, സാബു ഇടവേലിക്കല്‍ , മാത്യു കൊച്ചു കൂടിയില്‍, ആന്റണി കുളങ്ങര, സി. ലീന തുടങ്ങിയവര്‍ പ്രസംഗിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍