ക്ഷീരമേഖലയിലെ പ്രതിസന്ധിക്ക് പാല്‍ ഉല്‍പ്പന്ന മൂല്യ വര്‍ധിത സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കണം:ലില്ലി മാത്യു.

മീനങ്ങാടി: പരമ്പരാഗത രീതികളില്‍ നിന്ന് മാറി ഓരോ കര്‍ഷകനും ഓരോ സംരംഭകനായി മാറിയാല്‍ മാത്രമേ ക്ഷീര മേഖലയില്‍ നിലനില്‍പ്പുള്ളൂ എന്ന് ലില്ലിസ് ഫാം പ്രോഡക്ട്‌സ് ഉടമയും കേരളത്തിലെ മികച്ച വനിത സംരംഭകരില്‍ ഒരാളുമായ ലില്ലി മാത്യു അഭിപ്രായപ്പെട്ടു. ലോക ക്ഷീര ദിനത്തോടനുബന്ധിച്ച് ഇന്ത്യന്‍ വെറ്റിനറി അസോസിയേഷന്‍ വയനാട് ജില്ല ഘടകം മീനങ്ങാടി പ്രാദേശിക മൃഗസംരക്ഷണ കേന്ദ്രത്തില്‍ വച്ച് നടത്തിയ വനിത സംരംഭക പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അവര്‍. പശുക്കളെ കറന്ന് പാല്‍ ക്ഷീര സംഘങ്ങളില്‍ അളന്ന് ദൈനംദിന ഉപജീവനം കണ്ടെത്തുന്നവര്‍ക്ക് മൂല്യ വര്‍ദ്ധിത പാല്‍ ഉല്‍പന്നങ്ങളുടെ നിര്‍മ്മാണ വിപണന സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും ഗുണനിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ എത്തിച്ചു നിലവിലെ സാഹചര്യം അനുകൂലമാക്കിയെടുക്കാനും കഴിയണമെന്ന് അവര്‍ അഭിപ്രായപ്പെട്ടു. ഐവിഎ വയനാട് ജില്ലാ പ്രസിഡണ്ട് ഡോ. വി.ആര്‍.താര അധ്യക്ഷത വഹിച്ച ചടങ്ങില്‍ പൂക്കോട് ഡയറി സയന്‍സ് കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. അര്‍ച്ചന ചന്ദ്രന്‍ ക്ലാസുകള്‍ കൈകാര്യം ചെയ്തു. ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. ജയരാജ്.കെ ക്ഷീരദിന സന്ദേശം നല്‍കി.ഡയറി സയന്‍സ് കോളേജ് വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ കോട്ടേജ് ചീസ്, പനീര്‍, ചോക്ലേറ്റ്, ഖോവ,ശ്രീകണ്ട് തുടങ്ങിയ പാലുല്‍പന്നങ്ങള്‍ തയ്യാറാക്കുന്ന രീതി പരിചയപ്പെടുത്തു കയും പ്രായോഗിക പരിശീലനം നല്‍കുകയും ചെയ്തു.വയനാട്ടിലെ വനിതാ ക്ഷീര സംരംഭകരായ ഷിനി, ഗീത വിജയന്‍ തുടങ്ങിയവരെ ചടങ്ങില്‍ ആദരിച്ചു. ഐവിഎ വയനാട് ജില്ലാ സെക്രട്ടറി ഡോ. സീന സ്വാഗതവും സ്റ്റേറ്റ് കമ്മിറ്റി അംഗം ഡോ.കെ. സി.രാജി ചടങ്ങിന് നന്ദിയും പറഞ്ഞു


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍