അപകട ഭീഷണി ഉയര്‍ത്തിയ മരം മുറിച്ചുനീക്കി

കാട്ടിക്കുളം: അംഗന്‍വാടിക്ക് അപകട ഭീഷണിയുയര്‍ത്തി നിലനിന്നിരുന്ന ഉണക്കമരം ഒടുവില്‍ മുറിച്ചു നീക്കി.കാട്ടിക്കുളം രണ്ടാംഗേറ്റിന് അടുത്തുള്ള അംഗന്‍വാടിക്ക് സമീപത്തെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലെ ഉണങ്ങിയ മരമാണ് മുറിച്ചുനീക്കിയത്.ഏത് സമയവും മറിഞ്ഞുവീഴാവുന്ന അവസ്ഥയിലുണ്ടായിരുന്ന മരം കുട്ടികളടക്കമുള്ളവര്‍ക്ക് അപകടഭീഷണി ഉയര്‍ത്തുന്നതായിഓപ്പണ്‍ ന്യൂസര്‍ വാര്‍ത്ത നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് സ്ഥലമുടമ മരം മുറിച്ചു നീക്കാന്‍ നടപടി സ്വീകരിച്ചത്.സ്ഥലത്തിന്റെ മേല്‍നോട്ടക്കാരനോട് മരം അടിയന്തിരമായി മുറിച്ചു മാറ്റണമെന്ന് പല തവണ അംഗന്‍വാടി ടീച്ചര്‍ കനകം പറഞ്ഞിട്ടും നടപടിയില്ലാത്തതിനാല്‍ പഞ്ചായത്തില്‍ രേഖാ മൂലം പരാതി നല്‍കുകയും ചെയ്തിരുന്നു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍