തോട്ടം തൊഴിലാളികളുടെ പുരോഗതിക്ക് സമഗ്ര പദ്ധതി വേണം:ടി.എ.റെജി

പൊഴുതന: തോട്ടം മേഖലയില്‍ തൊഴിലാളികള്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ പരിഹരിക്കാന്‍ സമഗ്ര പദ്ധതി ആവിഷ്‌ക്കരിക്കണമെന്ന് ഐ.എന്‍.ടി.യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.എ.റെജി ആവശ്യപ്പെട്ടു.സംസ്ഥാനത്തെ എറ്റവും പിന്നോക്കം നില്‍ക്കുന്ന തോട്ടം തൊഴിലാളികളുടെ കൂലി വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള സമര ജാഥയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
2021 ഡിസംബര്‍ 31ന് കരാര്‍ കാലാവധി കഴിഞ്ഞിട്ടും യഥാസമയം പി.എല്‍.സി യോഗം ചേര്‍ന്ന് പരിഹാരം കാണാന്‍ ബന്ധപ്പെട്ടവര്‍ക്ക് കഴിഞ്ഞിട്ടില്ല. വയനാട് ജില്ലയിലെ ലയങ്ങള്‍ അപകട അവസ്ഥയില്‍ ആയിട്ടും പരിഹാരം ഇല്ല.ലോക്കല്‍ തൊഴിലാളികളെ സ്ഥിരപ്പെടുത്തുകയെന്ന ആവശ്യത്തിനും പരിഹാരം ഉണ്ടാവുന്നില്ല.ഒ.ഭാസ്‌ക്കരന്‍ അദ്ധ്യക്ഷത വഹിച്ചു.പി.പി.ആലി, ബി.സുരേഷ് ബാബു,ഉമ്മര്‍ കുണ്ടാട്ടില്‍,ശ്രിനിവാസന്‍ തൊവരിമല,നജീബ് പിണങ്ങോട്, പി.എസ്.രാജേഷ്,ശശി അച്ചൂര്‍ പ്രസംഗിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍