നിര്‍ത്തിയിട്ട സ്‌കൂള്‍ ബസ്സില്‍ കാറിടിച്ച് യാത്രക്കാരി മരിച്ചു

മുട്ടില്‍: മുട്ടില്‍ പാറക്കലില്‍ റോഡരികില്‍ നിര്‍ത്തിയിട്ട സ്‌കൂള്‍ ബസില്‍ കാര്‍ ഇടിച്ച് കാര്‍ യാത്രക്കാരിയായ ബംഗ്‌ളൂര്‍ സ്വദേശിനിയായ മധ്യവയസ്‌ക മരിച്ചു. ജുബീന താജ് (55) ആണ് മരിച്ചത്. കല്‍പ്പറ്റ ലിയോ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നു. സഹയാത്രികര്‍ക്കും പരിക്കേറ്റിട്ടുണ്ട്. എന്നാല്‍ ഇവരുടെ പരിക്ക് സാരമുള്ളതല്ലെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് രാവിലെ എട്ട് മണിയോടെയായിരുന്നു അപകടം.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍