സുരക്ഷാ ഓഡിറ്റുകള്‍ ഉടന്‍ പൂര്‍ത്തിയാക്കണം; മെഡിക്കല്‍ കോളേജുകള്‍ക്ക് മെഡിക്കര്‍ വിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദേശം

തിരുവനന്തപുരം: സുരക്ഷ ഓഡിറ്റ് പൂര്‍ത്തിയാക്കാന്‍ എല്ലാ സര്‍ക്കാര്‍ സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ക്കും മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദേശം. ഒരാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദ്ദേശം. മെഡിക്കല്‍ കോളേജ് സൂപ്രണ്ടുമാര്‍ക്കാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടേതാണ് നിര്‍ദേശം.സിസിടിവി ക്യാമറ, പൊലീസ് ഔട്ട് പോസ്റ്റ് അലാറം സിസ്റ്റം എന്നിവ സ്ഥാപിച്ച് സുരക്ഷ ഉറപ്പാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂട്ടിരിപ്പ് വരുന്നവര്‍ക്ക് നിയന്ത്രണം വേണമെന്നും നിര്‍ദേശമുണ്ട്. വാര്‍ഡുകളില്‍ രോഗിക്ക് ഒപ്പം ഒരാള്‍, അത്യാഹിത വിഭാഗത്തില്‍ രണ്ട് പേര്‍ക്കും മാത്രം മാണ് കൂട്ടിരിപ്പിന് അനുമതി ഉണ്ടാവുക.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍