ഒ.ഐ.സി.സി കുവൈറ്റ്; വിജയാഘോഷം നടത്തി
കുവൈറ്റ്: കര്‍ണാടക തിരഞ്ഞെടുപ്പില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ കൂടി നേടിയ കോണ്‍ഗ്രസ് വിജയം കുവൈറ്റിലെ ഒഐസിസി പ്രവര്‍ത്തകര്‍ വന്‍ ആഘോഷമാക്കി. അബ്ബാസിയാ ഓ.ഐ.സി.സി ഓഫീസില്‍ കൂടിയ വിജയഘോഷത്തിന് ഒ.ഐ.സി.സി നാഷണല്‍ പ്രസിഡന്റ് വര്‍ഗീസ് പുതുകുളങ്ങര അധ്യക്ഷത വഹിച്ചു. കെ.എം.സി.സി പ്രസിഡന്റ് ശറഫുദ്ധീന്‍ കണ്ണോത് യോഗം ഉദ്ഘാടനം ചെയ്തു. ഷെറിന്‍, ചന്ദ്രമോഹന്‍, ഇല്യാസ്, വിവിധ ജില്ലകളെ പ്രതിനിധീകരിച് ഷോബിന്‍ സണ്ണി, അലക്‌സ് മാനന്തവാടി, ജോയ് ജോണ്‍, എബി, ബിജി പള്ളിക്കല്‍, ബത്താര്‍ വൈക്കം, എന്നിവര്‍ ആശംസ പ്രസംഗം നടത്തി. നാഷണല്‍ സെക്രട്ടറി ജോയ് കരവാളൂര്‍ കൃതജ്ഞത പ്രസംഗം നടത്തി. ആഘോഷത്തിന്റെ ഭാഗമായി മധുര വിതരണവും നടത്തി.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍