നിയന്ത്രണം വിട്ട കാര്‍ വീടിന് മുകളിലേക്ക് മറിഞ്ഞു

പനമരം: പനമരം കൈതക്കലിന് സമീപം നിയന്ത്രണം വിട്ട കാര്‍ വീടിന് മുകളിലേക്ക് മറിഞ്ഞു. ഇന്ന് ഉച്ചക്ക് കൊയിലാണ്ടി സ്വദേശികള്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. കൈതക്കല്‍ പള്ളിക്ക് സമീപം ഹയാത്ത് യുസഫിന്റെ വീടിന്റെ ചാര്‍ത്തി ന് മുകളിലേക്കാണ് കാര്‍ മറിഞ്ഞത്. കാര്‍ യാത്രക്കാര്‍ക്ക് നിസ്സാര പരിക്ക് പറ്റി. വീടിന്റെ പുറക് വശത്ത് സാരമായ കേടുപാടുകള്‍ സംഭവിച്ചതായി വീട്ടുകാര്‍ പറഞ്ഞു


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍