മലയാള മനോരമ പിക്ചര്‍ എഡിറ്റര്‍ ജോസ്‌കുട്ടി പനയ്ക്കലിന് ജി. വി രാജാ പുരസ്‌കാരം.

തിരുവനന്തപുരം: കേരള സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ കായിക മാധ്യമ പുരസ്‌കാരങ്ങളില്‍ മികച്ച ഫോട്ടോഗ്രാഫര്‍ക്കുള്ള ജി.വി രാജാ പുരസ്‌കാരം മലയാള മനോരമ പിക്ചര്‍ എഡിറ്റര്‍ ജോസ്‌കുട്ടി പനയ്ക്കലിന്. തൃപ്പൂണിത്തുറയില്‍ നടന്ന സംസ്ഥാന ജൂനിയര്‍ ഗുസ്തി ചാംപ്യന്‍ഷിപ്പിലെ മത്സരത്തില്‍ താരങ്ങള്‍ തറതൊടാതെ വായുവില്‍ നിന്ന് പോരാടുന്ന ഫോട്ടോയ്ക്കാണു പുരസ്‌കാരം. 50000 രൂപയാണ് പുരസ്‌ക്കാരം.
കേരള സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ മികച്ച പുരുഷ-വനിത താരങ്ങള്‍ക്കുള്ള ജി.വി.രാജ പുരസ്‌കാരങ്ങള്‍ക്ക്(3 ലക്ഷം രൂപ വീതം) ലോങ് ജംപ് താരം എം.ശ്രീശങ്കറും ബാഡ്മിന്റന്‍ താരം അപര്‍ണ ബാലനും അര്‍ഹരായി. ആജീവനാന്ത നേട്ടങ്ങള്‍ക്കുള്ള ഒളിംപ്യന്‍ സുരേഷ് ബാബു സ്മാരക അവാര്‍ഡ്(2 ലക്ഷം) മുന്‍ രാജ്യാന്തര ഫുട്‌ബോള്‍ താരവും പരിശീലകനുമായ ടി.കെ.ചാത്തുണ്ണിക്കാണ്. മറ്റു കായിക പുരസ്‌കാരങ്ങള്‍ നേടിയവര്‍: മികച്ച കായിക പരിശീലകന്‍(1 ലക്ഷം): പി.എസ്.വിനോദ്(നീന്തല്‍), മികച്ച കായിക കോളജ്(50000 രൂപ): പാല അല്‍ഫോന്‍സ കോളജ്.
മികച്ച സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ടര്‍ക്കുള്ള പുരസ്‌കാരം അച്ചടി മാധ്യമ വിഭാഗത്തില്‍ അനിരു അശോകനും(മാധ്യമം), ദൃശ്യ മാധ്യമ വിഭാഗത്തില്‍ ജോബി ജോര്‍ജും(ഏഷ്യാനെറ്റ് ന്യൂസ്) നേടി.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍