താനൂര്‍ ബോട്ട് ദുരന്തം: കുവൈത്ത് വയനാട് അസോസിയേഷന്‍ അനുശോചനം രേഖപ്പെടുത്തി.

കുവൈത്ത്: കേരളക്കരയെ ആകെ ദുഃഖത്തിലാഴ്ത്തിയ താനൂര്‍ ബോട്ടപകടത്തില്‍ മരണപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് കുവൈത്ത് വയനാട് അസോസിയേഷന്‍ അനുശോചനം രേഖപ്പെടുത്തി. അപകട സാഹചര്യമുള്ള ബിസിനസ് സംരംഭങ്ങള്‍ക്ക് അനധികൃതമായി അനുമതികള്‍ നല്‍കുന്നവരും സ്ഥാപനങ്ങള്‍ നടത്തുന്നവരും വ്യക്തമായ സുരക്ഷാമാനദണ്ഡങ്ങള്‍ക്ക് പ്രാധാന്യം നല്‍കാതെ സന്ദര്‍ശകരും എല്ലാം പലതോതില്‍ ഇത്തരം ദുരന്തങ്ങള്‍ക്ക് പ്രത്യക്ഷമായും പരോക്ഷമായും കാരണക്കാര്‍ ആകുന്നുവെന്ന് സൂം യോഗം വിലയിരുത്തി.
ദുരന്തങ്ങളും അപകടങ്ങളും ഉണ്ടാകുമ്പോള്‍ മാത്രം ഇടപെടുന്നതിനു പകരം അപകടങ്ങള്‍ ഉണ്ടാവാത്തവിധം മാനദണ്ഢങ്ങള്‍ നടപ്പിലാകുന്നു എന്ന് നിരന്തരം ഉറപ്പ് വരുത്തുന്ന വിധം സര്‍ക്കാര്‍ ഉദ്യോഗസ്ഥ വകുപ്പ് സംവിധാന ശൈലിയില്‍ മാറ്റം ഉണ്ടായാലേ ഇത്തരം അപകടങ്ങള്‍ ആവര്‍ത്തിക്കുന്നത് തടയാനാകൂ എന്നും യോഗം വിലയിരുത്തി.പ്രസിഡന്റ് ബ്ലസ്സന്‍ സാമുവല്‍ അധ്യക്ഷത വഹിച്ചു. ജിജില്‍ മാത്യു (ജെന. സെക്രെട്ടറി) അനുശോചന സന്ദേശം വായിച്ചു. തുടര്‍ന്ന് അജേഷ് സെബാസ്റ്റ്യന്‍ (ട്രഷറര്‍) , അലക്സ് മാനന്തവാടി (വൈസ് പ്രസിഡന്റ്), മിനി കൃഷ്ണ (വൈസ് പ്രസിഡന്റ്), സിബി എള്ളില്‍ ( അബ്ബാസിയ ഏരിയ കണ്‍വീനര്‍), മന്‍സൂര്‍ അലി (സാല്‍മിയ ഏരിയ കണ്‍വീനര്‍) , ഷൈന്‍ ബാബു (മംഗഫ് ഏരിയ കണ്‍വീനര്‍) അനുശോചനം രേഖപ്പെടുത്തി സംസാരിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
Il bello di Donne Anziane Nude? Donne vecchie nude reali, clichet XXX vere, albums senza limiti. Fica, zizze e culo a portata di click.