OPEN NEWSER

Tuesday 21. Jul 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

തനിമ കുവൈത്ത് ഉല്ലാസത്തനിമ 2023 നടത്തി

  • International
07 May 2023

 

കുവൈത്ത്: കുവൈത്തിലെ കലാസംസാകാരിക സമൂഹിക വിഷയങ്ങളിലെ അനിഷേദ്ധ്യ സാനിധ്യമായ തനിമ കുവൈത്ത് അംഗങ്ങളെയും മാക്ബത്ത് നാടകത്തിന്റെ അണിയറപ്രവര്‍ത്തകരെയും പങ്കെടുപ്പിച്ച് കൊണ്ട് കബദില്‍ ദ്വിദിന പിക്‌നിക് 'ഉല്ലാസത്തനിമ2023' സംഘടിപ്പിച്ചു. ഉല്ലാസത്തനിമ കണ്‍വീനര്‍ ജിനു അബ്രഹാം, സംഗീത് സോമനാഥ്, അഷറഫ് ചൂരൂട്ട് ,ജനറല്‍ കണ്‍വീനര്‍ ബാബുജി, ഷൈജു പള്ളിപ്പുറം (ജോയിന്റ് കണ്‍വീനര്‍ ), ജേക്കബ് വര്‍ഗ്ഗീസ്  (നാടകത്തനിമ കണ്‍വീനര്‍) എന്നിവര്‍ നേതൃത്വം നല്‍കി.

കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാപരിപാടികള്‍ കൊണ്ട് ഹൃദ്യമായ രണ്ട്ദിനങ്ങള്‍, നാടകത്തനിമ വിജയകരമായ് സംഘടിപ്പിച്ച 'മാക്ബത്ത്'  നാടകത്തിലെ അണിയറപ്രവര്‍ത്തകര്‍ക്ക് ആദരവും നല്‍കി,  ജോലിത്തിരക്കിന്റെ സമ്മര്‍ദ്ധങ്ങള്‍ ഒഴിഞ്ഞ് കൊണ്ട് അംഗങ്ങള്‍ക്ക് ആശ്വാസകരമായ ഓര്‍മ്മകള്‍ സമ്മാനിക്കുന്ന ഒന്നായ് മാറി എന്ന് ബാബുജി അറിയിച്ചു. 

മാക്ബത്ത് നാടകം വിജയകമാക്കാന്‍ വിവിധ മേഖലകളില്‍ അഹോരാത്രം പ്രയത്‌നിച്ചവരെ യോഗം അനുമോദിച്ചു. മാക്ബത്ത് നാടകം യാഥാര്‍ത്ഥ്യമാക്കാന്‍ പരിശ്രമിച്ച സംവിധായകന്‍ ബാബുജി ബത്തേരി, രംഗപടം ഒരുക്കിയ ആര്‍ട്ടിസ്റ്റ് സുജാതന്‍ മാസ്റ്റര്‍, നാട്ടില്‍ നിന്നും വന്ന സ്ഥാപകാംഗവും ഹാര്‍ഡ്കോര്‍ മെംബറും ആയ രഘുനാഥന്‍ നായര്‍ എന്നിവര്‍ക്ക് തനിമ ആദരവ് നല്‍കി അഭിനന്ദിച്ചു.തനിമയുടെ വിവിധ തുടര്‍പരിപാടികളുടെ ആസ്സൂത്രണയോഗങ്ങളും സംഘടിപ്പിച്ചു.

പ്രൊഗ്രാം കണ്‍വീനര്‍ ജിനു അബ്രഹാം പൊതുവില്‍ കുവൈത്തിലെയും നാട്ടിലെയും കലാകായിക സാംസ്‌കാരിക സാമൂഹിക വിദ്യാഭ്യാസതലങ്ങളില്‍ വ്യത്യസ്തമായും സുതാര്യമായും മാതൃകാപരമായും ഇടപെടുന്നതില്‍ തനിമ കുവൈത്തിന്റെ പ്രതിബദ്ധത അറിയിക്കുകയും മുന്‍കാലങ്ങളില്‍ എന്ന പോലെ സേവനസന്നദ്ധത അറിയിക്കുകയും ചെയ്തു.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വയനാട്ടില്‍ വീണ്ടും ഷിഗല്ല ബാധ സ്ഥിരീകരിച്ചു.
  • തിരുവോണം ബമ്പര്‍ ഭാഗ്യക്കുറി ടിക്കറ്റ് പ്രകാശനം ചെയ്തു
  • നൂറുദിന കര്‍മ്മ പരിപാടിയില്‍ പതിനായിരം പേര്‍ക്ക് പട്ടയം നല്‍കും: മന്ത്രി എ.പി അനില്‍കുമാര്‍
  • ലഹരിമരുന്നുകളുമായി യുവാക്കള്‍ പിടിയില്‍
  • പുനരധിവാസ പദ്ധതിയിലെ 27 വീടുകള്‍ മന്ത്രി എ.പി അനില്‍കുമാര്‍ നാളെ കൈമാറും
  • രേഖകളില്ലാതെ ലോറിയില്‍ കടത്തുകയായിരുന്ന 84 ലക്ഷം രൂപ പോലീസ് പിടികൂടി
  • ഡിവൈഎഫ്‌ഐ പൊതിചോര്‍ വിതരണം തുടരുമെന്ന് വി.വസീഫ്
  • ബീനാച്ചി-പനമരം റോഡില്‍ അരിവയല്‍-നടവയല്‍-പള്ളിത്താഴെ റോഡ് നവീകരണം വീണ്ടും അനിശ്ചിതത്വത്തില്‍; ഏഴ് വര്‍ഷമായിട്ടും പൂര്‍ത്തിയാകാതെ പദ്ധതി, 83.50 കോടിയായി ചെലവ് ഉയര്‍ന്നിട്ടും 12.67 കോടിയുടെ ബാലന്‍സ് പ്രവ
  • രക്തംവാര്‍ന്ന് ആദിവാസി ബാലന്റെ മരണം; പോലീസ് നടപടി മനസാക്ഷിയെ നടുക്കുന്നത്: കര്‍ശന നടപടി സ്വ!ീകരിക്കണം: സിപിഐഎം
  • പോക്‌സോ കേസ് ; പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ ഓട്ടോയില്‍ കടത്തിക്കൊണ്ടുപോയി ലൈംഗിക അതിക്രമം നടത്തിയ യുവാക്കള്‍ പിടിയില്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show