സാമൂഹ്യ സുരക്ഷ,ക്ഷേമനിധി പെന്‍ഷന്‍ മസ്റ്ററിങ് സ്റ്റേ ചെയ്ത് ഹൈക്കോടതി

തിരുവനന്തപുരം:സാമൂഹ്യ സുരക്ഷ,ക്ഷേമനിധി പെന്‍ഷന്‍ മസ്റ്ററിങ് സ്റ്റേ ചെയ്ത് ഹൈക്കോടതി. 25.04.2023 ല്‍ ഹൈക്കോടതിയുടെ ഇടക്കല ഉത്തരവിനെ തുടര്‍ന്ന് 02.05.2023 വരെ നിര്‍ത്തി വച്ചിരുന്ന മസ്റ്ററിങ് 12.05.2023 വരെ നിര്‍ത്തിവയ്ക്കാന്‍ ഹൈക്കോടതി വീണ്ടും ഉത്തരവ് പുറപ്പെടുവിച്ചു.കേരളത്തിലെ CSC VLE കളുടെ കൂട്ടായ്മ നല്‍കിയ WPC 14491/2023 പരാതിയിന്മേലാണ് വിധി.CSC VLE കുട്ടയ്മ ഉന്നയിച്ച പരാതിയില്‍ വാദങ്ങള്‍ക്ക് മതിയായ മറുപടി നല്‍ക്കാന്‍ എതിര്‍കക്ഷിക്കു കഴിയാഞ്ഞതിനെ തുടര്‍ന്നാണ് സ്റ്റേ നീട്ടിയത്. കേസ് വീണ്ടും 12.05.2023 പരിഗണിക്കും.അക്ഷയകേന്ദ്രങ്ങളെ സംരക്ഷിക്കാനാണു മസ്റ്ററിങ്, അക്ഷയകേന്ദ്രങ്ങള്‍ക്ക് മാത്രം നല്‍കിയതെന്നാണ് പരാതിക്കാരുടെ അക്ഷേപം.
2500 ല്‍ താഴെ വരുന്ന അക്ഷയകേന്ദ്രങ്ങളിലൂടെ മസ്റ്ററിങ് അനുമതി നല്‍ക്കുക വഴി വയോജനങളുടെ ബുദ്ധിമുട്ടലുകളെ ബോധപൂര്‍വം നിസാരവല്‍ക്കരിക്കുകയാണ് സര്‍ക്കാര്‍. അക്ഷയ കേന്ദ്രങ്ങളില്‍ മതിയായ ബിയോമേട്രിക് ഉപകരണങ്ങള്‍ ഇല്ലാത്തതും മസ്റ്ററിങ്ങിന് തടസം സൃഷ്ട്ടിക്കുന്നു.വയോജനങ്ങള്‍ സ്വന്തം ചിലവില്‍ നടത്തേണ്ട മസ്റ്ററിങ്, ഒരു സേവനദാതാവിനെ മാത്രം ഏല്‍പ്പിക്കുകവഴി വ്യക്തി സ്വാതന്ത്ര്യത്തിനുള്ള അവകാശത്തിന്‍ മേലാണ് കരിനിഴല്‍ വീഴ്ത്തിയിരിക്കുന്നത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍