OPEN NEWSER

Sunday 04. Jun 2023
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

'ഇടിയോട് കൂടിയ മഴ, പെട്ടന്നുള്ള കാറ്റ്'; സംസ്ഥാനത്ത് ഇന്നും പരക്കെ മഴ സാധ്യത, ജാഗ്രത നിര്‍ദ്ദേശം

  • Keralam
27 Apr 2023

 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിയോട് കൂടിയ മഴയ്ക്കും പെട്ടെന്നുള്ള കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പില്‍ പറയുന്നു. എറണാകുളം ജില്ലയില്‍ ഇന്ന് യെല്ലൊ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.  ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ ലഭിക്കും. അതേസമയം പകല്‍ സമയങ്ങളില്‍ സാധാരണയേക്കാള്‍ ഉയര്‍ന്ന താപനിലയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.

കേരളത്തില്‍ വരുന്ന നാല് ദിവം കൂടി മഴ തുടരും, 28-04-2023ന് വയനാട് ജില്ലയിലും 29-04-2023 ന് പാലക്കാടും 30-04-2023ന് എറണാകുളം, ഇടുക്കി ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീമീറ്റര്‍ വരെ മഴയ്ക്ക് സാധ്യതയുണ്ട്. കഴിഞ്ഞ ദിവസം തലസ്ഥാന ജില്ലയില്‍ ശക്തമായ മഴയാണ് ലഭിച്ചത്. തിരുവനന്തപുരം നഗര പ്രദേശത്തും മലയോര മേഖലകളിലുമടക്കം ശക്തമായ മഴയാണ് അനുഭവപ്പെട്ടത്.  തിരുവനന്തപുരം നഗരത്തില്‍ മാത്രം 15 മിനിറ്റില്‍ 16.5 മില്ലി മീറ്റര്‍ മഴയാണ് ലഭിച്ചത്. വെള്ളായണി മേഖലയിലാകട്ടെ 15 മിനിറ്റില്‍ 9.5 മി മീ മഴ ലഭിച്ചു.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഹരിത സഭ ജൂണ്‍ 5 ന്
  • അനധികൃത സ്‌കാനിങ്ങ് സെന്റര്‍ നടപടിയെടുക്കും
  • കണക്റ്റട് വയനാട് കെ ഫോണ്‍ പരിധിയില്‍ ഗ്രാമ നഗരങ്ങള്‍; ജൂണ്‍ 5 ന് ജില്ലയില്‍ പ്രാദേശികതല ഉദ്ഘാടനം;ജില്ലയില്‍ 1016 കി.മി കെ ഫോണ്‍ കേബിള്‍ ശൃംഖല;ആദ്യഘട്ടത്തില്‍ പരിധിയില്‍ 578 ഓഫീസുകള്‍
  • ടെറസില്‍ നിന്നും തുണിയെടുക്കുന്നതിനിടെ യുവതി ഇടിമിന്നലേറ്റ് മരിച്ചു
  • ടെറസില്‍ നിന്നും തുണിയെടുക്കുന്നതിനിടെ യുവതി ഇടിമിന്നലേറ്റ് മരിച്ചു
  • മഴക്കാല മുന്നൊരുക്കം മാലിന്യ സംസ്‌കരണം ഊര്‍ജ്ജിതമാക്കണം: ജില്ലാ വികസനസമിതി
  • സ്വകാര്യബസ് സമരം മാറ്റിവെച്ചു
  • ഒടുവില്‍ അന്‍സിലയ്ക്ക് ആ നായ്ക്കുട്ടിയെ രക്ഷിക്കാന്‍ കഴിഞ്ഞു..!
  • വയനാട് ജില്ലയില്‍ ആധാര്‍ മെഗാ ഡ്രൈവ് നടത്തും
  • പുല്‍പ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പ്; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു: മന്ത്രി വി.എന്‍ വാസവന്‍ 
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show