കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ചു; യാത്രക്കാര്‍ക്ക് പരിക്ക്

മുത്തങ്ങ: കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. നെല്ലിയമ്പം സ്വദേശി കളത്തുംപടിയില്‍ അഷറഫ് ദാരിമി(42), ഭാര്യ ജുബൈരിയ (35), മക്കളായ സിനാന്‍ (13), മുഹസിന്‍ (8), മുഹമ്മദ് അസാന്‍ (ഒരുവയസ്സ്) എന്നിവര്‍ക്കാണ് പരിക്കേറ്റത്. മുത്തങ്ങയ്ക്ക് സമീപം വെച്ച് ഇന്ന് വൈകീട്ടായിരുന്നു അപകടം. പരിക്കേറ്റവരെ ബത്തേരിയിലെ സ്വകാര്യ അശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഷറഫ് ദാരിമി, ജുബൈരിയ, സിനാന്‍ എന്നിവരെ പിന്നീട് വിദഗ്ധ പരിശോധനാര്‍ത്ഥം കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ളവരുടെ പരിക്ക് സാരമുള്ളതല്ല.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍