കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് മൂന്ന് മരണം
പുഴമുടി: വയനാട് പുഴമുടിയില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് മൂന്ന് പേര്‍ മരിച്ചു. കണ്ണൂര്‍, കാസര്‍കോട് സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്.ഒരു പുരുഷനും രണ്ട് സ്ത്രീകളുമാണ് മരിച്ചത്. മലയാറ്റൂര്‍ സന്ദര്‍ശനം കഴിഞ്ഞ് വരുന്ന സംഘമാണ് അപകടത്തില്‍പ്പെട്ട തെന്നാണ് പ്രാഥമിക വിവരം. കാര്‍ റോഡരികിലെ പോസ്റ്റില്‍ ഇടിച്ച് താഴ്ചയിലേക്ക് മറിയുകയായിരുന്നുവെന്നാണ് സൂചന. ഡ്രൈവര്‍ ഉള്‍പ്പടെ ആറുപേരാണ് കാറിലുണ്ടായിരുന്നത് മൂന്ന് പേര്‍ ഗുരുതര പരുക്കുകളോടെ ആശുപത്രിയിലാണ്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍