മില്‍മ റിച്ചിന്റെ വിലവര്‍ധന പിന്‍വലിച്ചു, മില്‍മ സ്മാര്‍ട്ട് വില വര്‍ധന തുടരും;

തിരുവനന്തപുരം: എതിര്‍പ്പുകള്‍ക്കിടെ മില്‍മ റിച്ചിന്റെ (പച്ച കവര്‍ പാല്‍) വില വര്‍ധന പിന്‍വലിച്ചു. മില്‍മ സ്മാര്‍ട്ട് വില വര്‍ധന തുടരും. രണ്ട് രൂപയാണ് പാല്‍ ലിറ്ററിന് കൂട്ടിയിരുന്നത്. എതിര്‍പ്പുയര്‍ന്ന സാഹചര്യത്തില്‍ പിന്‍വലിക്കുകയായിരുന്നു. മില്‍മക്ക് തെറ്റുപറ്റിയെന്നും വില വര്‍ധനക്ക് മുമ്പ് സര്‍ക്കാരിന്റെ അനുമതി വാങ്ങേണ്ടിയിരുന്നെന്നും മന്ത്രി ചിഞ്ചുറാണി അഭിപ്രായപ്പെട്ടു. മറ്റ് പാല് ഇനങ്ങളെ അപേക്ഷിച്ച് വെറും അഞ്ച് ശതമാനം ആവശ്യക്കാര്‍ മാത്രമാണ് ഈ രണ്ട് ഇനങ്ങള്‍ക്കുമുള്ളതെന്നും അതുകൊണ്ട് പൊതുജങ്ങളെ വല്ലാതെ ബാധിക്കില്ലെന്നുമായിരുന്നു വിലവര്‍ധനയില്‍ മില്‍മയുടെ ന്യായം. മാത്രമല്ല മറ്റ് ഉത്പന്നങ്ങള്‍ക്ക് വില കൂട്ടിയപ്പോഴും റിച്ചിനും സ്മാര്‍ടിനും വില കൂട്ടിയിരുന്നില്ലെന്നും മില്‍മ പറയുന്നു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍