ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവിനു പരിക്ക്

മാനന്തവാടി: ബൈക്കും കാറു കൂട്ടിയിടിച്ച് യുവാവിനു പരിക്കേറ്റു. ഇന്ന് രാത്രി 8.30 ഓടെ മാനന്തവാടി-കല്ലോടി റോഡിലെ പഴശ്ശിനഗറിലായിരുന്നു അപകടം. കെ.എസ്.ആര്‍.ടി.സി മാനന്തവാടി ഡിപ്പോയിലെ കണ്ടക്ടര്‍ എടവക രണ്ടേനാലിലെ എരമംഗലം ഷാജിക്കാണ് (35) പരിക്കേറ്റത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ഷാജിയെ കാര്‍ ഇടിക്കുകയായിരുന്നു. ഇദ്ദേഹത്തെ മാനന്തവാടിയിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാര്‍ ഇടിച്ചതിന്റെ ആഘാതത്തില്‍ സമീപത്തെ വൈദ്യുതി പോസ്റ്റ് തകര്‍ന്നതിനാല്‍ പ്രദേശത്തെ വൈദ്യുതി വിതരണം തടസ്സപ്പെട്ടു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍