കര്‍ണാടക നിയമസഭ ഇലക്ഷന്‍; കേരള-കര്‍ണാടക എക്‌സൈസ് സംയുക്ത യോഗം ചേര്‍ന്നു.

എച്ച്ഡി കോട്ട: കര്‍ണാടക നിയമസഭ ഇലക്ഷനുമായി ബന്ധപ്പെട്ട് മദ്യം മയക്കുമരുന്ന് എന്നിവയുടെ കടത്തു തടയുന്നതിന്റെ ഭാഗമായി കര്‍ണാടകയിലെ എച്ച്ഡി കോട്ടയില്‍ വച്ച് കര്‍ണാടക എക്‌സൈസും കേരള എക്‌സൈസും സംയുക്ത യോഗം ചേര്‍ന്നു. അബ്കാരി, എന്‍ഡിപിഎസ് കേസില്‍ പിടിക്കാനുള്ള പ്രതികളുടെ ലിസ്റ്റ് പരസ്പരം കൈമാറുകയും, സംയുക്തപരിശോധന നടത്താന്‍ ധാരണയാവുകയും ചെയ്തു . വയനാട് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ കെ.എസ് ഷാജി, എച്ച്.ഡി കോട്ട ഡെപ്യൂട്ടി കമ്മീഷണര്‍ രവി ശങ്കര്‍, എക്‌സൈസ് ഡെപ്യൂട്ടി സൂപ്രണ്ട് വിക്രം, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ സജിത് ചന്ദ്രന്‍, ഹരിനന്ദനന്‍, ഗീത വി.യു, ഇന്‍സ്പെക്ടര്‍ പ്രിയങ്ക, പ്രിവന്റീവ് ഓഫീസര്‍മാരായ രാജേഷ്.വി, ജിനോഷ്. പി.ആര്‍ എന്നിവര്‍ പങ്കെടുത്തു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍