OPEN NEWSER

Monday 25. May 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

രാജ്യത്ത് കൊവിഡ് കേസുകളില്‍ വന്‍ കുതിപ്പ്: 7830 പേര്‍ക്ക് കൂടി രോഗം, ഏഴ് മാസത്തെ ഉയര്‍ന്ന കണക്ക്

  • National
12 Apr 2023

ഡല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകളില്‍ വന്‍ വര്‍ധന. 24 മണിക്കൂറിനിടെ 7830 പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു. ഏഴ് മാസത്തിനിടെ രാജ്യത്തെ കൊവിഡ് ബാധയില്‍ ഉണ്ടാകുന്ന ഏറ്റവും ഉയര്‍ന്ന കണക്കാണിത്. ഇതോടെ രാജ്യത്ത് നിലവിലുള്ള ആക്ടീവ് കൊവിഡ് കേസുകളുടെ എണ്ണം 40,215 ആയി ഉയര്‍ന്നു.ദില്ലിയില്‍ കോവിഡ് വ്യാപനം ആശങ്കയാകുന്ന സാഹചര്യമാണ്. ആയിരത്തിനടുത്ത് പ്രതിദിന കോവിഡ് കേസുകള്‍ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തു. ഒരു ദിവസത്തിനിടെ രോഗം സ്ഥിരീകരിച്ചത് 980 പേര്‍ക്കാണ്. പോസിറ്റിവിറ്റി നിരക്ക് 26% ആയി. ദില്ലി എയിംസില്‍ ഡോക്ടര്‍മാര്‍ അടക്കം ജീവനക്കാര്‍ക്ക്  കോവിഡ് സ്ഥിരീകരിച്ചതോടെ  ആശുപത്രി അധികൃതര്‍ മാര്‍ഗ്ഗനിര്‍ദ്ദേശം പുറത്തിറക്കി. മാസ്‌ക് ഉള്‍പ്പടെയുള്ള കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കാന്‍  ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ആശുപത്രിക്കകത്ത്  സന്ദര്‍ശകരെയും  ആള്‍ക്കൂട്ടങ്ങളും ഒഴിവാക്കാന്‍ മാര്‍ഗ്ഗദര്‍ശത്തില്‍ പറയുന്നു. മഹാരാഷ്ട്രയിലും ആയിരത്തിനടുത്ത് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 919 പേര്‍ക്കാണ് ഒരു ദിവസത്തിനുള്ളില്‍ രോഗം സ്ഥിരീകരിച്ചത്.

 

 

 

 

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ദുരൂഹ സാഹചര്യത്തില്‍ വയോധികയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
  • തലപ്പുഴയില്‍ പുഴയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു
  • തലപ്പുഴയില്‍ പുഴയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു
  • ബക്രീദിന് രണ്ടുദിവസം അവധി; 27ന് പുറമെ 28ന് കൂടി അവധി
  • സംസ്ഥാനത്ത് മഴ തുടരും; ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
  • ഇന്ധന വില വീണ്ടും കൂട്ടി: പെട്രോളിന് 87 പൈസയുടെ വര്‍ധനവ്
  • സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത: അഞ്ച് ജില്ലകളില്‍ മുന്നറിയിപ്പ്
  • സ്‌കൂള്‍ തുറക്കാന്‍ ഒരുക്കങ്ങള്‍ അതിവേഗം പുരോഗമിക്കുന്നു; വിവിധ വകുപ്പുകളുടെ യോഗം വിളിച്ച് ജില്ലാ കളക്ടര്‍
  • വയനാട് ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയില്‍ ടൗണ്‍ഷിപ്പ് നിര്‍മ്മാണ പുരോഗതി വിലയിരുത്തി
  • എവറസ്റ്റ് കൊടുമുടി കീഴടക്കി വയനാടിന്റെ മരുമകള്‍ സുഹറ; ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ മലയാളി വനിത
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show