വയനാട് ചുരത്തില്‍ വാഹനാപകടം; രണ്ട് പേര്‍ക്ക് പരിക്ക്

ലക്കിടി: വയനാട് ചുരത്തില്‍ വാഹനാപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. ചുരം ഒന്‍പതാം വളവിന് സമീപം ടിപ്പറും ബൈക്കും കൂട്ടിയിടിച്ചായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ യാത്രികരുള്‍പ്പെടെ ബൈക്ക് കൊക്കയിലേക്ക് വീണു. വയനാട് ചുള്ളിയോട് സ്വദേശികള്‍ സഞ്ചരിച്ച കെ.എല്‍ 73 ഇ 1104 ബൈക്ക് ആണ് അപകടത്തില്‍ പെട്ടത്. റാഷിദ്, ഷരീഫ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. അപകടത്തില്‍ പെട്ടവരെ നാട്ടുകാരും പോലീസും ചേര്‍ന്ന് മുകളില്‍ എത്തിച്ച് ആശുപത്രിയിലേക്ക് മാറ്റി.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍