OPEN NEWSER

Sunday 13. Sep 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വനസൗഹൃദ സദസ്സ് രണ്ടാം ഘട്ടം ബത്തേരിയില്‍ മന്ത്രി കെ. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും

  • S.Batheri
01 Apr 2023

 

ബത്തേരി:  വനാതിര്‍ത്തിപ്രദേശങ്ങളില്‍ താമസിക്കുന്ന ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കുന്നതിനായി സംഘടിപ്പിക്കുന്ന വന സൗഹൃദ സദസ്സിന്റെ രണ്ടാം ഘട്ടം ഏപ്രില്‍ 3 (തിങ്കള്‍) രാവിലെ 9.30 ന് സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളേജ് ഓഡിറ്റോറിയത്തില്‍  പട്ടികജാതി പട്ടിക വര്‍ഗ്ഗ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ അധ്യക്ഷത വഹിക്കും. തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, കാര്‍ഷിക സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവരെ പങ്കെടുപ്പിച്ചാണ് വനസൗഹൃദ സദസ്സ് സംഘടിപ്പിക്കുക.

എം.എല്‍.എ മാരായ ഐ.സി. ബാലകൃഷ്ണന്‍, ടി. സിദ്ദീഖ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ആന്റ് ഹെഡ് ഓഫ് ഫോറസ്റ്റ് ഫോഴ്സ് ബെന്നിച്ചന്‍ തോമസ്, ജില്ലാ കളക്ടര്‍ ഡോ. രേണുരാജ്, ജില്ലാ പോലീസ് മേധാവി ആര്‍. ആനന്ദ്, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ നസീമ, സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാര്‍, നോര്‍ത്തേണ്‍ സര്‍ക്കിള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വ്വേറ്റര്‍ കെ.എസ്. ദീപ, സി.സി.എഫ് നോര്‍ത്തേണ്‍ റീജിയന്‍ പി. മുഹമ്മദ് ഷബാബ്, ഡി.സി.എഫ് ആന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അബ്ദുള്‍ അസീസ്, സൗത്ത് വയനാട് ഡി.എഫ്.ഒ. ഷജ്‌ന കരീം, തദ്ദേശ സ്വയം ഭരണ സ്ഥാപന പ്രതിനിധികള്‍, വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ നിയോജക മണ്ഡലങ്ങളിലെ വനം വന്യജീവി സംഘര്‍ഷങ്ങളുമായ് ബന്ധപ്പെട്ട വിഷയങ്ങളാണ് വനസൗഹൃദ സദസ്സില്‍ പരിഗണിക്കുക. പൊതുജനങ്ങളും വനം വകുപ്പും തമ്മില്‍ ഊഷ്മളമായ ബന്ധം ഉറപ്പാക്കുന്നതിനും അവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ സമയബന്ധിതമായി പരിഹരിക്കാനും മേഖലയില്‍ സൗഹാര്‍ദ്ദ അന്തരീക്ഷം സൃഷ്ടിക്കാനുമാണ് വനസൗഹൃദ സദസ് സംഘടിപ്പിക്കുന്നത്. വിവിധ ഓഫീസുകളില്‍ വനം വകുപ്പുമായി ബന്ധപ്പെട്ട്  ഇതിനകം ലഭിച്ച പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കല്‍, മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിയ്ക്കുന്നതിനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുടെ രൂപീകരണം, വിദഗ്ദ്ധരില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും അഭിപ്രായ സ്വരൂപണം. വകുപ്പു കൈക്കൊണ്ടതും സ്വീകരിച്ചുവരുന്നതുമായ പദ്ധതികള്‍ സംബന്ധിച്ച് വിശദീകരണം നല്‍കല്‍ തുടങ്ങിയവ വന സൗഹൃദ സദസ്സില്‍ നടക്കും. പരാതികളും നിര്‍ദേശങ്ങളും ഇതിനകം സമര്‍പ്പിക്കാന്‍ സാധിക്കാത്തവര്‍ക്കായി വനസൗഹൃദ സദസ്സ് നടക്കുന്ന ദിവസം പ്രത്യേക കൗണ്ടര്‍ വഴി പരാതികള്‍ സ്വീകരിക്കും.

 

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • അഗ്രി ടെക്‌നോളജി മീറ്റ് നാളെ; മന്ത്രി ടി.സിദ്ദിഖ് ഉദ്ഘാടനം ചെയ്യും
  • യുഡിഎഫ് ഐക്യത്തോടെ മുന്നോട്ട് പോകണം: ജോയ് എബ്രഹാം
  • അനൗപചാരിക വിദ്യാഭ്യാസം കാലഘട്ടത്തിന്റെ അനിവാര്യത:എംഎല്‍എ ഐ.സി ബാലകൃഷ്ണന്‍
  • തീക്കട്ടയില്‍ ഉറമ്പരിച്ചു..!! പോലീസ് സ്‌റ്റേഷനിലെ തൊണ്ടിമുതല്‍ മുറിയില്‍ നിന്ന് 7 ചാക്ക് ഹാന്‍സ് പാക്കറ്റുകള്‍ മോഷണം പോയി
  • ഗുഡ്‌സ് വാഹനം നിയന്ത്രണം വിട്ടു മറിഞ്ഞു.
  • വിദ്യാഭ്യാസ മേഖലയിലെ വികസന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം: വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
  • അനസ്‌തേഷ്യ ഡോക്ടര്‍മാരില്ല: രോഗികള്‍ പ്രതിസന്ധിയില്‍; വയനാട് ഗവ.മെഡിക്കല്‍ കോളേജില്‍ ഡിവൈഎഫ്‌ഐ സിപിഐ എം പ്രതിഷേധം
  • ഉജ്ജ്വല വിജയവുമായി നീലഗിരി കോളേജ്; ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി പരീക്ഷയില്‍ വീണ്ടും റാങ്കുകളുടെ തിളക്കം
  • ലഹരി ഉറവിടം തേടി വയനാട് പോലീസ്; ലഹരി വില്‍പ്പനക്കാരെയും കണ്ണികളെയും പിന്തുടര്‍ന്ന് പിടികൂടി; ബത്തേരിയിലും അമ്പലവയലിലും എം.ഡി.എം.എ പിടികൂടിയ കേസുകളില്‍ ലഹരി കൈമാറിയവര്‍ പിടിയില്‍
  • പള്ളിക്കല്‍ ഡിവിഷന്‍ സീറ്റ്: എംഎല്‍എയും പഞ്ചായത്ത് കോണ്‍ഗ്രസ് നേതൃത്വവും രാഷ്ട്രീയ മര്യാദ പാലിക്കണമെന്ന് യൂത്ത് ലീഗ്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show