കുഞ്ഞിന്റെ മരണം: ഡോക്ടറെ പിരിച്ചുവിട്ടു

വെള്ളമുണ്ട: വയനാട് മെഡിക്കല്‍ കോളേജില്‍ ആറ് മാസം പ്രായമായ കുഞ്ഞിന്റെ ചികിത്സയില്‍ വീഴ്ച വരുത്തിയ ഡോക്ടറെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. മെഡിക്കല്‍ കോളേജിലെ താല്‍ക്കാലിക ജൂനിയര്‍ റസിഡന്റ് ഡോ.രാഹുല്‍ സാജുവിനെയാണ് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ പിരിച്ചുവിട്ടത്. കടുത്ത ന്യുമോണിയയും, വിളര്‍ച്ചയും, അനീമിയയും ബാധിച്ച് ചികിത്സക്കായെത്തിച്ച ഗോത്ര വിഭാഗം ദമ്പതികളുടെ കുഞ്ഞിനെ വേണ്ട രീതിയില്‍ പരിശോധിക്കാതെ പറഞ്ഞു വിട്ടതില്‍ ഡോക്ടര്‍ക്ക് വീഴ്ചയുണ്ടായി അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ചികിത്സ തേടിയ കുഞ്ഞ് പിന്നീട് മണിക്കൂറുകള്‍ക്കകം മരണപ്പെട്ടിരുന്നു. ഇക്കാര്യം ഓപ്പണ്‍ ന്യൂസര്‍ പുറത്ത് കൊണ്ട് വന്നതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
ഡോക്ടറെ പിരിച്ചു വിട്ടു എന്നൊക്കെ കണ്ടാൽ ഭയങ്കര സി ക്ഷയാണന്ന് തോന്നും തൽകാലിക ഡോക്ടറെ പിരിച്ചു വിടാം പെർമെന്റ് ഡോക്ടറാണങ്കിലോ ?.....
താൽക്കാലിക ഡോക്ടർ ആയതുകൊണ്ട് പിരിച്ചു വിട്ടു... അല്ലെങ്കിൽ ഒരു ചുക്കും ചെയ്യില്ല....