ഏഴു വയസുകാരിയെ ചട്ടുകം പഴുപ്പിച്ച് കാല്‍ പൊള്ളിച്ചു; രണ്ടാനച്ഛന്‍ അറസ്റ്റില്‍

കല്‍പ്പറ്റ: ഏഴുവയസ്സുകാരിയെ ചട്ടുകം പഴുപ്പിച്ച് കാലുപൊള്ളിച്ച സംഭവത്തില്‍ രണ്ടാനച്ഛനെ കല്‍പ്പറ്റ പോലീസ് അറസ്റ്റു ചെയ്തു. ചുഴലി സ്വദേശിയും എം.കെ. ക്വാര്‍ട്ടേഴ്‌സിലെ താമസക്കാരനുമായ വിഷ്ണു (31) ആണ് അറസ്റ്റിലായത്. ബുധനാഴ്ചയായിരുന്നു ഇയ്യാള്‍ കുട്ടിയോട് ക്രൂരമായി പെരുമാറിയത്. ഭാര്യയുടെ ആദ്യവിവാഹത്തിലെ ഇരട്ടക്കുട്ടികളില്‍ ഒരാളെ വലതുകാലില്‍ ചട്ടുകം പഴുപ്പിച്ച് പൊള്ളിക്കുകയായിരുന്നു. കുട്ടിയെ പൊള്ളലേല്‍പ്പിച്ച വിവരം പ്രദേശവാസികള്‍ ചൈല്‍ഡ് ലൈനില്‍ അറിയിക്കുകയും തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ അധികൃതര്‍ നല്‍കിയ വിവര പ്രകാരം കല്‍പ്പറ്റ പോലിസെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ചൈല്‍ഡ് ലൈന്‍ അധികൃതര്‍ കുട്ടിക്ക് ചി കിത്സ ലഭ്യമാക്കിയശേഷം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം പൊള്ളലേറ്റ കുട്ടിയെയും ഇരട്ടസഹോദ രിയെയും സുരക്ഷിതകേന്ദ്രത്തിലേക്ക് മാറ്റി. ഇയാള്‍ മുന്‍പും പല തവണ ഇത്തരത്തില്‍ ദേഹോ പദ്രവം ഏല്‍പ്പിച്ചിരുന്നതായി കുട്ടികള്‍ മൊഴി നല്‍കി.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍