OPEN NEWSER

Sunday 11. May 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

തദ്ദേശ സ്ഥാപനങ്ങള്‍; വാര്‍ഷിക പദ്ധതി അംഗീകാരം പൂര്‍ത്തിയായി

  • Kalpetta
31 Mar 2023

കല്‍പ്പറ്റ: വയനാട് ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും 2023-24 വാര്‍ഷിക പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കി. മൂന്നു ദിവസങ്ങളിലായി ആസൂത്രണ ഭവന്‍ എ.പി.ജെ ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ആസൂത്രണ സമിതി യോഗത്തിലാണ് ജില്ലാ പഞ്ചായത്തിന്റെയും മൂന്ന് നഗരസഭകളുടെയും നാല് ബ്ലോക്ക് പഞ്ചായത്തുകളുടെയും 23 ഗ്രാമ പഞ്ചായത്തുകളുടെയും വാര്‍ഷിക പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയത്.

വെള്ളിയാഴ്ച തിരുനെല്ലി, തരിയോട്, വൈത്തിരി, മുട്ടില്‍, പടിഞ്ഞാറത്തറ, പനമരം, കോട്ടത്തറ, മൂപ്പൈനാട് എന്നീ 8 ഗ്രാമ പഞ്ചായത്തുകളുടെ വാര്‍ഷിക പദ്ധതികള്‍ സമര്‍പ്പിച്ചതോടെയാണ് ജില്ലയിലെ നൂറു ശതമാനം വാര്‍ഷിക പദ്ധതി അംഗീകാരം പൂര്‍ത്തിയായത്. പൊതു വിഭാഗം, പട്ടികജാതി, പട്ടിക വര്‍ഗ്ഗ ഉപ പദ്ധതി എന്നിവയില്‍ ഉള്‍പ്പെടുന്ന വിവിധ പദ്ധതികളാണ് ആസൂത്രണ സമിതിയുടെ അംഗീകാരത്തിനെത്തിയത്.

തിരുനെല്ലി ഗ്രാമ പഞ്ചായത്ത് 191 പദ്ധതികള്‍ക്ക് അംഗീകാരം നേടി. ഭവന നിര്‍മ്മാണത്തിനും നെല്‍കൃഷി വികസനത്തിനും പദ്ധതികള്‍ ക്ഷീരകര്‍ഷകര്‍ക്കുളള സബ്സിഡി വിതരണം തുടങ്ങിയ പദ്ധതികളും അവതരിപ്പിച്ചു. 125 പദ്ധതികളാണ് തരിയോട് ഗ്രാമ പഞ്ചായത്ത് അംഗീകാരത്തിനായി സമര്‍പ്പിച്ചത്. ഭവന നിര്‍മ്മാണത്തിനും ക്ഷീരകര്‍ഷകര്‍ക്കുളള സബ്സിഡി വിതരണം, ഭിന്നശേഷി സൗഹൃദ പദ്ധതികളും അവതരിപ്പിച്ചു. 159 പദ്ധതികള്‍ക്ക് വൈത്തിരി ഗ്രാമ പഞ്ചായത്ത് അംഗീകാരം നേടി. ഭവന നിര്‍മ്മാണത്തിനും ക്ഷീരകര്‍ഷകര്‍ക്കുളള സബ്സിഡി വിതരണത്തിനും ഭിന്നശേഷി സൗഹൃദ പദ്ധതികള്‍ക്കും ഖര, ദ്രവ്യ മാലിന്യ സംസ്‌ക്കരണ പദ്ധതികളും അവതരിപ്പിച്ചു. മുട്ടില്‍ ഗ്രാമ പഞ്ചായത്ത് 176 പദ്ധതികള്‍ക്ക് അംഗീകാരം നേടി. ഭവന നിര്‍മ്മാണത്തിനും നെല്‍കൃഷി വികസനത്തിനും ക്ഷീരകര്‍ഷകര്‍ക്കുളള സബ്സിഡി വിതരണത്തിനും പദ്ധതികള്‍ അവതരിപ്പിച്ചു. പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് 243 പദ്ധതികള്‍ക്ക് അംഗീകാരം നേടി. ഭവന നിര്‍മ്മാണത്തിനും നെല്‍കൃഷി വികസനത്തിനും ഭിന്നശേഷി സൗഹൃദ പദ്ധതികളും അവതരിപ്പിച്ചു. പനമരം ഗ്രാമ പഞ്ചായത്ത് 317 പദ്ധതികള്‍ക്ക് അംഗീകാരം നേടി. ഭവന നിര്‍മ്മാണത്തിനും നെല്‍കൃഷി വികസനത്തിനുള്ള പദ്ധതികളും ക്ഷീര കര്‍ഷകര്‍ക്കുള്ള സബ്‌സിഡി വിതരണത്തിനുമുള്ള പദ്ധതികളും അവതരിപ്പിച്ചു. കോട്ടത്തറ ഗ്രാമ പഞ്ചായത്ത് 124 പദ്ധതികള്‍ക്കാണ് അംഗീകാരം നേടിയത്. ഭിന്നശേഷി സൗഹൃദ പദ്ധതികളും ഭവന നിര്‍മ്മാണത്തിനും നെല്‍കൃഷി വികസനത്തിനുമുള്ള പദ്ധതികളും അവതരിപ്പിച്ചു. മൂപ്പൈനാട് ഗ്രാമ പഞ്ചായത്ത് 148 പദ്ധതികള്‍ക്ക് അംഗീകാരം നേടി. ഭവന നിര്‍മ്മാണത്തിനും ക്ഷീരകര്‍ഷകര്‍ക്കുളള സബ്സിഡി വിതരണം ഭിന്നശേഷി സൗഹൃദ പദ്ധതികളും അവതരിപ്പിച്ചു.

ജില്ലാ ആസൂത്രണ ഭവന്‍ എ.പി.ജെ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ആര്‍. മണിലാല്‍, സര്‍ക്കാര്‍ പ്രതിനിധി എ.എന്‍ പ്രഭാകരന്‍, ആസൂത്രണ സമിതി അംഗങ്ങള്‍, ജനപ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വാഹനാപകടത്തില്‍ 2 പേര്‍ക്ക് പരിക്ക്
  • വാടക വീട്ടില്‍ നിന്ന് എം.ഡി.എം.എയും കഞ്ചാവുമായി യുവാവ് പിടിയില്‍.
  • കണ്ണീര്‍ക്കയങ്ങളില്‍ നിന്നും വെളളാര്‍മലയുടെ വിജയം
  • എസ്എസ്എല്‍സി പരീക്ഷയില്‍ ചരിത്ര വിജയം സമ്മാനിച്ചത് കൂട്ടായ പ്രവര്‍ത്തനം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍
  • എസ്.എസ്.എല്‍.സി ഫലം; വയനാട് ജില്ലയില്‍ വിജയശതമാനം 99.59
  • നിപ: വയനാട് ജില്ലയിലും അതീവ ജാഗ്രത പാലിക്കണം: ജില്ലാ മെഡിക്കല്‍ ഓഫീസര്‍
  • എം. ഡി. എം. എ യുമായി യുവാവ് പിടിയില്‍
  • വേട്ടയ്ക്ക് പോയപ്പോ അബദ്ധത്തില്‍ വെടിയേറ്റു; കമ്പി കൊണ്ട് പരിക്കെന്ന് പറഞ്ഞ് ചികിത്സ തേടി; സ്‌കാനിംഗില്‍ സത്യം പുറത്തായി..!
  • വേട്ടയ്ക്ക് പോയപ്പോ അബദ്ധത്തില്‍ വെടിയേറ്റു; കമ്പി കൊണ്ട് പരിക്കെന്ന് പറഞ്ഞ് ചികിത്സ തേടി; സ്‌കാനിംഗില്‍ സത്യം പുറത്തായി..!
  • ദുരിതാശ്വാസ ക്യാമ്പിനായി സ്‌കൂളുകള്‍ അല്ലാത്ത കെട്ടിടങ്ങള്‍ കണ്ടെത്തണം: വയനാട് ജില്ലാ കളക്ടര്‍; മഴക്കാല മുന്നൊരുക്കത്തിന്റെ അവലോകന യോഗം ചേര്‍ന്നു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show